20 Thursday
January , 2022
7.53 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി


 

ഈരാറ്റുപേട്ട: മതസൗഹാർദവും സാഹോദര്യവും തകർത്ത് നാട്ടിൽ കുഴപ്പം സൃഷ്ടിക്കാൻ ശ്രമം നടത്തുന്ന മുൻ പൂഞ്ഞാര്‍ എംഎൽഎ പി സി ജോർജിന്റെ വർഗീയ- വിദ്വേഷ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ ചെയർമാൻ അബ്ദുൽ നാസർ മൗലവിയാണ് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയത്. 

 


കഴിഞ്ഞ 19 നാണ് തീവ്ര ക്രിസ്ത്യന്‍ ഓൺലൈൻ യൂട്യൂബ് ചാനലായ ഷെകീനാഹ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലയിൽ ജോർജ് വ്യാജ- വിദ്വേഷ പ്രസ്താവന നടത്തിയത്. മുസ്ലിം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ കൊള്ളില്ലെന്നും മൂന്നു പ്രാവശ്യം തുപ്പിയിട്ടാണ് അവർ ഭക്ഷണം പാകം ചെയ്യുന്നതെന്നും മറ്റു മതസ്ഥരായ ആളുകള്‍ അവിടെ കയറിയാൽ തുപ്പിയ ഭക്ഷണം കഴിക്കേണ്ടിവരുമെന്നുമൊക്കെയാണ് ജോർജ് 
പച്ചക്കള്ളം പ്രചരിപ്പിച്ചത്.

 

 

നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ മതവിദ്വേഷം പരത്തലുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. കേരള ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇ മുഹമ്മദ് സക്കീർ,
അബ്ദുൽ നാസർ മൗലവി വെച്ചൂച്ചിറ, അയ്യൂബ്ഖാൻ കുട്ടിക്കൽ എന്നിവരും പരാതിക്കാരനൊപ്പം ഉണ്ടായിരുന്നു.

November 26, 2021, 20:18 pm

Advertisement

Advertisement