19 Friday
August , 2022
12.57 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ലോകകപ്പ് സ്റ്റേഡിയങ്ങൾ ബന്ധിപ്പിക്കുന്ന റോഡുകൾ 99 ശതമാനവും പൂർത്തിയായതായി ഖത്തർ



ഖത്തറിലെ എട്ട് ലോക കപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണം 99 ശതമാനവും  പൂർത്തിയായതായി അഷ്‌ഗാൽ അറിയിച്ചു. മെഗാ പ്രൊജക്റ്റ്സ് ഖത്തർ കോൺഫറൻസ് അഭിസംബോധനം ചെയ്തുകൊണ്ട് അഷ്‌ഗാൽ ഹൈവേ സെക്ഷൻ മേധാവി അലി മുഹമ്മദ് ഡാർവിഷ് ആണ് ഇക്കാര്യം പറഞ്ഞത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റോഡുകളാണ് നിർമിച്ചിട്ടുള്ളത്. ഷെയ്ഖ് അൽ അഹ്മദ് ഇടനാഴി ആണ് ഇവയിൽ സുപ്രധാനമായ റോഡ് ശൃംഖല.

 

2010 ൽ ലോക കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ലഭിച്ചതിന് ശേഷം പുതിയ റോഡുകൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും ഡ്രെയ്നേജ് സംവിധാനം നിർമിക്കുന്നതിനും 20 ബില്യൺ ഡോളർ ചെലവഴിച്ചതായും അഷ്‌ഗാൽ അറിയിച്ചു.

 

ലോക കപ്പ് നടത്താനാവശ്യമായ സ്റ്റേഡിയങ്ങൾ നിർമിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 220 ബില്യൺ ഡോളർ ഖത്തറിന് ചെലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

 

June 07, 2022, 21:12 pm

Advertisement

Advertisement