29 Sunday
November , 2020
1.55 PM
livenews logo
flash News
പേര് മാറ്റാൻ പോവുന്നവരുടെ പേരാണ് ആദ്യം മാറ്റുന്നത്; യോ​ഗിക്കെതിരെ ഉവൈസി 'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല

ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറിയെന്ന് സോഷ്യൽ ഫോറം - അബഹ


 

അബഹ: ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് അധപതിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻസോഷ്യൽ ഫോറം അബഹ ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷകരാണെന്നും  ബിജെപിയെ പ്രതിരോധിക്കാൻ ഞങ്ങളുണ്ടെന്നും പതിറ്റാണ്ടുകളായി ന്യൂനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസിപ്പോൾ സ്വന്തം നേതാക്കളെ പോലും ബിജെപിയുടെ അപകടം ബോധിപ്പിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ്.

 

കോൺഗ്രസ് ദേശീയ വക്താവും ചലച്ചിത്ര നടിയുമായ ഖുശ്ബുവിൻ്റെ കഴിഞ്ഞദിവസത്തെ ബിജെപിയിലേക്കുള്ള ചാട്ടം അതാണ് സൂചിപ്പിക്കുന്നത്.  ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ  ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വാർത്ത വന്ന ഉടനെയാണ് പാർട്ടി ദേശീയ വക്താവായ ഖുശ്ബു  ബിജെപി അംഗത്വം സ്വീകരിച്ചത്. കർണാടകയിലെ നിരവധി  കോൺഗ്രസ്‌ എംഎൽഎമാർ  ബിജെപിയിലേക്ക്  ചേക്കേറിയതും  കർണാടക കോൺഗ്രസിലെ  കാവിവൽക്കരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

 

അവസാന ബസ് എന്നൊക്കെ പറഞ്ഞു കോൺഗ്രസിനുവേണ്ടി വോട്ടു പിടിക്കാൻ ഇറങ്ങിയ കെ എം ഷാജി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കെതിരെ  സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന കാംപയിനുകൾ ശ്രദ്ധേയമാണ്. കോൺഗ്രസിൻറെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന്  തിരിച്ചറിഞ്ഞ് യഥാർഥ ബിജെപി വിരുദ്ധ ചേരി  രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദലിത് മുസ്ലിം ന്യൂനപക്ഷങ്ങൾ ഒന്നിച്ചുള്ള ഒരു മൂന്നാം മുന്നണി ഉണ്ടാവുന്നതിനെ ബിജെപിയും കോൺഗ്രസ്സും ഭയപ്പെടുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

 

അബഹ ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് റാഫി പട്ടർപാലം അധ്യക്ഷത വഹിച്ചു.  അബൂബക്കർ നീലഗിരി, അബ്ദുറഹ്മാൻ പയ്യനങ്ങാടി, നൗഫൽ വെട്ടത്തൂർ, മുസ്തഫ കൊപ്പം എന്നിവർ സംസാരിച്ചു.

 

October 13, 2020, 21:18 pm

Advertisement

Advertisement