13 Thursday
August , 2020
10.22 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ബാബരി മസ്ജിദ് ധ്വംസനം: രണ്ടാം കർസേവകൻ രാജീവ് ​ഗാന്ധി; ഒന്നാമൻ വി​ഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച കെ കെ നായർ; മാധവ് ഗൊഡ്ബാളെ


ന്യൂ‍ഡല്‍ഹി: ബാബരി മസ്ജിദ് ഹിന്ദുത്വ അക്രമികൾ പൊളിച്ചുമാറ്റിയ സ്ഥാനത്ത് നടക്കാനിരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിനു വിളിക്കാത്തതില്‍ എതിര്‍പ്പും ദുഃഖവും അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി മാധവ് ഗൊഡ്ബാളെയുടെ വാക്കുകള്‍. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു ​ഗൊഡ്ബാളെ. ‘രാം മന്ദിര്‍-ബാബരി മസ്ജിദ് ഡിലെമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാസ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പുസ്തകത്തിലെ മാധവ് ഗൊഡ്ബാളെയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

 

‘രാജീവ് ഗാന്ധിയാണ് രണ്ടാം കര്‍സേവകന്‍. ഒന്നാമന്‍ 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം ഒളിച്ചു കടത്താന്‍ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ കെ നായര്‍. പള്ളിപൊളിച്ചപ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങാണ് മൂന്നാമന്‍. നാലാം സ്ഥാനത്ത് ആരെന്ന് പറയുക  എളുപ്പമല്ല. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവിധി പേര്‍ക്ക് അര്‍ഹതയുണ്ട്’- എന്നാണ് തന്റെ പുസ്തകത്തില്‍ ഗൊഡ്ബാളെ വ്യക്തമാക്കിയത്. 1993 മാര്‍ച്ചില്‍ 18 മാസം സര്‍വീസ് ശേഷിക്കെ അദ്ദേഹം ജോലിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.

 

തര്‍ക്കം പരിഹരിക്കാന്‍ 1984 മുതല്‍ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് അവസരമുണ്ടായിരുന്നെന്ന് തന്റെ പുസ്തകത്തില്‍ അദ്ദഹം വെളിപ്പെടുത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജയ്ക്ക് വിളിക്കാത്തതില്‍ എതിര്‍പ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് പത്തുമാസം മുമ്പ് പ്രകാശനം ചെയ്ത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നത്. 1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ രാജീവ്‌ ഗാന്ധി ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. കോൺ​ഗ്രസ് ഭരിക്കുമ്പോഴാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവിധ സുപ്രധാന നീക്കങ്ങളും സംഘപരിവാർ നടത്തിയത്.

August 02, 2020, 14:36 pm

Advertisement

Advertisement