30 Monday
March , 2020
2.41 PM
livenews logo
flash News
കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

അന്താരാഷ്ട്ര നാടകോത്സവത്തിന് പൂരനഗരിയില്‍ ഞായറാഴ്ച അരങ്ങുണരും


കെ എം അക്ബര്‍

തൃശൂര്‍: പ്രളയാനന്തരം നടക്കുന്ന ആദ്യ അന്താരാഷ്ട്ര നാടകോത്സവ രാവുകള്‍ക്ക് പൂരനഗരിയില്‍ ഞായറാഴ്ച അരങ്ങുണരും. കെട്ടിലും മട്ടിലുമെല്ലാം മാറ്റങ്ങളോടേയാണ് ഇക്കുറി ഇറ്റ്‌ഫോക്ക് രംഗത്തെത്തുക. അതുകൊണ്ടുതന്നെ പതിവ് രീതികളിലെല്ലാം ഇക്കുറി പ്രകടമായ മാറ്റങ്ങളും ദൃശ്യമാകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ പ്രസന്നയ്ക്ക് അമ്മന്നൂര്‍ പുരസ്‌കാരം നല്‍കും.

തുടര്‍ന്ന് ഇറ്റ്‌ഫോക്ക് പതിനൊന്നാം എഡിഷനിലെ ആദ്യ നാടകമായി ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന തിത്തകഹാത്ത/ ബിറ്റര്‍ നെക്ടര്‍ അരങ്ങേറും. 26വരെ സംഗീത നാടക അക്കാഡമി, സാഹിത്യ അക്കാഡമി, തൃശൂര്‍ പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ചു വേദികളിലായാണ് നാടകം അരങ്ങേറുക. ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങള്‍ മേളയിലുണ്ട്.  ഇതോടനുബന്ധിച്ച് കേരള സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശസ്തരായ നാടകപ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.

ശനിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയും ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ അക്കാദമിയിലെ കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഓണ്‍ലൈനായി തന്നെ പേയ്‌മെന്റ് അടയ്ക്കണം. ഒരു നാടകത്തിന്റെ പരമാവധി രണ്ട് ടിക്കറ്റുകളാണ് ഒരാള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാവുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഐഡിയും കണ്‍ഫര്‍മേഷന്‍ മെസ്സേജും കാണിച്ചാലെ പ്രവേശനപാസ് ലഭിക്കു. നാടകങ്ങള്‍ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റുകള്‍ കൈപ്പറ്റിയില്ലെങ്കില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ക്യാന്‍സലാകും.

January 18, 2019, 21:37 pm

Advertisement