26 Tuesday
May , 2020
9.35 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

ആസിയാനിലേക്ക് ചുവടുറപ്പിക്കാന്‍ എംഎ യൂസഫലി; ലുലുഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ,സംഭരണ കേന്ദ്രം ഫിലിപ്പീന്‍സില്‍


മനില: ആസിയാന്‍ രാജ്യങ്ങളില്‍ വ്യാപാരം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ ലുലുഇന്റര്‍നാഷനല്‍ ഗ്രൂപ്പ്. ബിസിനസ് വ്യാപനത്തിന്റെ ഭാഗമായി ഫിലിപ്പൈന്‍സില്‍ കോടികളുടെ പദ്ധതിക്കാണ് തുടക്കമിട്ടത്.മനിലയിലെ ലഗൂണ പ്രവിശ്യയിലാണ് 'മെയ് എക്‌സ്‌പോര്‍ട്‌സ് ഫിലിപ്പീന്‍സ് ഐഎന്‍സി ' എന്ന പേരില്‍ പുതിയ സംഭരണശാല വരുന്നത്. മെയ് എക്‌സ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും ടെക്‌സ്റ്റൈല്‍സ്,കോസ്മറ്റിക്‌സ് മേഖലകളിലേക്ക് ആവശ്യമായ സാധനങ്ങളും ഭക്ഷ്യവസ്തുക്കളുമുള്ള വന്‍കിട സംഭരണ ശാലയാണിത്. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്  അണ്ടര്‍സെക്രട്ടറി ജോസ് ഗബ്രിയേല്‍ ലവിനയാണ് ഉദ്ഘാടനം ചെയ്തത്.

പരിപാടിയില്‍ ലഗൂണ പ്രൊവിന്‍സിന്റെ ഗവര്‍ണര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു. കലമ്പ പ്രീമിയര്‍ ഇന്റര്‍നാഷനല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന പുതിയ സംഭരണകേന്ദ്രം ഫിലിപ്പീന്‍സില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും മറ്റുവസ്തുക്കളും സംഭരിക്കും. ഇവ ജി.സി.സി രാജ്യങ്ങളിലും ഈജിപ്തും അടക്കമുള്ള ലുലുവിന്റെ 150ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യും. ഫിലിപ്പൈന്‍സില്‍ ധാരാളം തൊഴില്‍സാധ്യതകളാണ് ഇതുവഴി ലുലുഗ്രൂപ്പ് തുറന്നുകൊടുത്തിരിക്കുന്നത്. തടസങ്ങളിലാത്ത വിതരണ ശ്യംഖല ഉറപ്പാക്കുന്നതിനും ഇടനിലാക്കാരെ ഒഴിവാക്കിയുമുള്ള പുതിയ നയം മത്സരാധിഷ്ഠിതമായി വില നിര്‍ണയിക്കുന്നതിനും ലുലുഗ്രൂപ്പിനെ സഹായിക്കും.

ഫിലിപ്പീന്‍സ് പ്രസിഡന്റ്  റോഡ്രിഗോ ഡുറ്റെര്‍റ്റെയുമായി എംഎ യൂസഫലി അടക്കമുള്ള സംഘം  മലാക്കാനങ് പാലസില്‍ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ വിപുലീകരണത്തിന് എന്തുവിധ സഹായവും രാജ്യം നല്‍കുമെന്ന് ഡുറ്റെര്‍റ്റെ ഉറപ്പുനല്‍കി.ഫിലിപ്പൈന്‍സില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ഫിലിഫൈന്‍ എക്കണോമിക് സോണ്‍ അഥോറിറ്റി (പിസിഎ) യോടൊപ്പം പ്രവര്‍ത്തിക്കുന്നു. മധ്യപൂര്‍വ്വ, വടക്കന്‍ ആഫ്രിക്ക, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേയ്ക്ക്  ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു.
ഫിലിപ്പീന്‍സില്‍ നിന്ന് ഏകദേശം 10 മില്യണ്‍ ഡോളര്‍ വില വരുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മറ്റു സാധനങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിലൂടെ 30 മില്യന്‍ ഡോളര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.നിലവില്‍ ഫിലിപ്പ്യൂസിന്റെ ഉത്പന്നങ്ങളുടെ ലുലു ഗ്രൂപ്പിന്റെ മൊത്തം വ്യാപാരം 35 മില്യണ്‍ ഡോളറാണ്. ഇറക്കുമതി, പ്രാദേശിക വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു.

 

August 12, 2018, 11:51 am

Advertisement