30 Monday
March , 2020
3.33 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ഇനി തൂക്കിനോക്കില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് ഏകീകൃത നിരക്കുമായി എയര്‍ഇന്ത്യ


ദുബയ്: ഗള്‍ഫില്‍ നിന്ന് മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് നാളുകളായുള്ള പ്രവാസികളുടെ ആവശ്യം എയര്‍ഇന്ത്യ അംഗീകരിച്ചത്. 1500 ദിര്‍ഹമാണ് ഇന്ത്യയിലെവിടേക്കും മൃതദേഹം എത്തിക്കുന്നതിന് ഇനിമുതല്‍ ഈടാക്കുക. അതേസമയം 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മൃതദേഹം കൊണ്ടുപോവുന്നതിന് 50 ശതമാനം ഇളവു നല്‍കും. 750 ദിര്‍ഹമാണ് കുട്ടികളുടെ മൃതദേഹം കൊണ്ടുപോവുന്നതിന് ഈടാക്കുന്നത് ചാര്‍ജ്.

എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒരുനിരക്കാണ് എയര്‍ ഇന്ത്യ ഈടാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ നിന്ന് 160 ഒമാന്‍ റിയാലും കുവൈത്തില്‍ 175 ദിനാറും സൗദിയില്‍ 2200 റിയാലും ബഹ്‌റയ്‌നില്‍ 225 ദിനാറും ഖത്തറില്‍ 2200 റിയാലും നല്‍കണം.

മൃതദേഹം തൂക്കി നോക്കി കിലോഗ്രാം കണക്കില്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് പ്രവാസികളോടുള്ള അവഹേളനമാണെന്നും ഈ പതിവ് അവസാനിപ്പിക്കണമെന്നും വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമായിരുന്നു.

 

January 04, 2019, 18:56 pm

Advertisement