15 Thursday
April , 2021
8.22 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം; ശമ്പളം 75,000 രൂപ


കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന വസാനതീയതി: നവംബര്‍ 30.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളില്‍വെച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കും. ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് പുരുഷന്മാര്‍ക്കും ജനറല്‍ ഡ്യൂട്ടി (എസ്.എസ്.എ.) വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കും മാത്രമേ അപേക്ഷിക്കാനാവൂ. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് വിഭാഗത്തിലേക്കും ലോ വിഭാഗത്തിലേക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത:
ജനറല്‍ ഡ്യൂട്ടി: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ജനറല്‍ ഡ്യൂട്ടിഎസ്.എസ്.എ: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പൈലറ്റ് (സി.പി.എല്‍.): 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയിരിക്കണം.
ലോ: 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം.
പ്രായപരിധി: 01.07.1989നും 30.06.1998നും ഇടയില്‍ ജനിച്ചവരായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindiancoastguard.gov.in, www.joinindiancoastguard.gov.in

 

 

November 16, 2018, 12:09 pm

Advertisement

Advertisement