31 Sunday
May , 2020
10.20 PM
livenews logo
flash News
പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ

ഇന്ത്യയില്‍ സ്ഥിതി ഗുരുതരം: പരിഹാരത്തിന് പ്രവാസികള്‍ ഒന്നിക്കണമെന്ന് രാഹുല്‍ ബഹ്‌റയ്‌നില്‍


മനാമ: ബഹ്‌റയ്ന്‍ സന്ദര്‍ശനവേളയിലും നരേന്ദ്രമോഡി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ സ്ഥിതി ഗുരുതരമാണെന്നും പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളെന്നും ബഹ്‌റയ്‌നിലെ ഇന്ത്യന്‍ പ്രവാസികളോട് രാഹുല്‍ പറഞ്ഞു. വിദേശത്ത് കഴിയുന്ന നിങ്ങളെയും നാടിനെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജരുടെ ആഗോളസംഘടനയുടെ ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു രാഹുല്‍. 
ജാതിയുടെയും മതത്തിന്റെയും പേരില്‍ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കുകയാണ്. തൊഴില്‍രഹിതരായ യുവാക്കളെ സമുദായ സംഘര്‍ഷത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറുമാസത്തിനകം കോണ്‍ഗ്രസില്‍ സമൂല മാറ്റങ്ങളുണ്ടാവുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ഖലീഫ ഒരുക്കിയ വിരുന്നിലും രാഹുല്‍ സംബന്ധിച്ചു. ശശി തരൂര്‍ എംപിയും രാഹുലിനൊപ്പമുണ്ടായിരുന്നു. 

 

January 09, 2018, 09:20 am

Advertisement