21 Tuesday
January , 2020
4.46 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാനില്‍

October 26, 2018, 22:33 pm

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാനിലെത്തി. വെള്ളിയാഴ്ചയാണ് നെതന്യാഹുവിന്റെ അപ്രതീക്ഷിത സന്ദര്‍ശനമുണ്ടായത്. സുല്‍ത്താന്‍ ഖാബൂസുമായി നെതന്യാഹു കൂടിക്കാഴ്ചയും നടത്തി.


അതേസമയം ഒമാനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധങ്ങളൊന്നും നിലവിലില്ല എന്നത് നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് സവിശേഷ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയകളിലും മറ്റു മേഖലകളിലും സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.


ഭാര്യ സാറ, മൊസാദ് മേധാവി യോസി കോഹന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മീര്‍ ബിന്‍ ശാബത്ത് എന്നിവരാണ് നെതന്യാഹുവിനെ അനുഗമിച്ചത്.

1994ല്‍ അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി യിത്ഷാക് റാബിന്‍ ആണ് ഒടുവിലായി ഒമാന്‍ സന്ദര്‍ശിച്ചത്. ആക്ടിങ് പ്രധാനമന്ത്രി ഷിമോണ്‍ പെരസ് 1996ല്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.

 

October 26, 2018, 22:33 pm

Advertisement