30 Monday
March , 2020
3.28 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

കസബയ്ക്ക് ശേഷം തനിക്ക് അപ്രഖ്യാപിത വിലക്കെന്ന് പാര്‍വതി


കൊച്ചി: മമ്മൂട്ടി ചിത്രം കസബയ്ക്ക് ശേഷം തനിക്ക് അപ്രഖ്യാപിത വിലക്കെന്ന് നടി പാര്‍വതി തിരുവോത്ത്. മറ്റുസിനിമകള്‍ കസബ വിവാദത്തിന് മുമ്പ് തന്നെ എത്തിയതായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമ മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്. മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച് പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും പാര്‍വ്വതി പറയുന്നു.


ഇതേക്കുറിച്ച് ഞാന്‍ നിശബ്ദത പാലിക്കില്ല. ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. 'നോ' പറയാന്‍ നിങ്ങള്‍ ഒരു തീരുമാനമെടുക്കുകയാണ്.


'നോ' പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുകയും 'യെസ്' പറഞ്ഞാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുകയും ചെയ്യും. ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാല്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ഒരുക്കമാണോ എന്നാണ് ഇപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് 'അതെ' എന്നാണ് എന്റെ മനസ് പറയുന്ന മറുപടി.'പാര്‍വതി വ്യക്തമാക്കി. ദി ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

November 05, 2018, 11:21 am

Advertisement