26 Tuesday
May , 2020
10.16 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കേരളത്തിന് 50 കോടിയുടെ പുനരധിവാസ പദ്ധതിയുമായി വി.പി.എസ് ഗ്രൂപ്പ്‌


അബൂദബി: പ്രളയം ദുരിതം വിതച്ച കേരളത്തിൽ പുനരധിവാസ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശക്തി പകരാനായി വി.പി.എസ്‌ ഗ്രൂപ്പ് ആരംഭിക്കുന്ന 50 കോടിയുടെ ബഹുമുഖ പദ്ധതികൾ ചെയ്ർമാനും മാനേജിംഗ് ഡയരക്റ്ററുമായ ഡോ. ഷംസീർ വയലിൽ പ്രഖ്യാപിച്ചു. ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ കേരളം പ്രളയം മുഖേന നേരിട്ട ദുരിതങ്ങൾ പരിഹരിക്കുന്നതിനും അതിനായി നൂതനവും പരിസ്ഥിതിയനുകൂലവുമായ മാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുന്നതിനുമാണ് പദ്ധതി. വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും. പ്രളയക്കെടുതി നേരിടുന്നതിൽ കേരള ഭരണകൂടവും ജനതയും കാണിച്ച ആത്മാർപ്പണവും ഐക്യവും ഏതു പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്ന വിശ്വാസം നമ്മളിൽ ഉളവാക്കിയിരിക്കുന്നു. വിവിധ സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും മൽസ്യ ബന്ധന തൊഴിലാളികളും കേരളത്തിന്റെ അതിജീവനം എളുപ്പമാക്കി. ഇനി വേണ്ടതു പുനരുദ്ധാരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കുകയാണ്. അതിനാൽ ഏറ്റവും പ്രാഥമിക പരിഗണന അർഹിക്കുന്ന മേഖലകളിൽ ധന വിനിയോഗം നടത്തി പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമാണം പൂർത്തീകരിക്കുന്നതിൽ കേരളത്തിനൊപ്പം നിൽക്കുകയാണ് വി.പി.എസ്‌ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഡോ. ഷംസീർ വയലിൽ പറഞ്ഞു. ബലി പെരുന്നാളും ഓണവും ഉൾപ്പെടെ കേരളത്തിലെ ജനങ്ങൾ ആഹ്ലാദ ചിത്തരാകുന്ന വേളയിൽ ദുരിതങ്ങൾ മറന്നു നമ്മൾ മുന്നേറും എന്ന പ്രതിജ്ഞയെടുത്തു കൊണ്ടാണ് കേരളത്തിനു വേണ്ടി വി.പി.എസ്‌ ഗ്രൂപ്പ് പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്തത്. എല്ലാ മലയാളികൾക്കും ഈദ് ഓണം ആശംസകൾ നേർന്നു കൊണ്ട് ഡോ. ഷംസീർ വ്യക്തമാക്കി. August 21, 2018, 12:17 pm

Advertisement