13 Thursday
August , 2020
2.14 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

കൊച്ചിയില്‍ നിന്ന് കോഴിക്കോടും കടന്ന് തിരുവനന്തപുരത്തേക്കു പോവുന്ന പൊതിച്ചോറ്


പ്രമുഖ കണ്‍സള്‍ട്ടിങ് കമ്പനിയുടെ സംസ്ഥാന മേധാവി എന്ന ചുമതലയില്‍ നിന്ന് രുചികളുടെ ലോകത്തിലേക്ക് എടുത്തുചാടുകയായിരുന്നു  ലണ്ടനില്‍ നിന്ന്  അന്താരാഷ്ട്ര ബിസിനസില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ലജേഷ് എന്ന ചെറുപ്പക്കാരന്‍. ജോലിത്തിരക്കില്‍ ഭക്ഷണം കിട്ടാതെപോവുന്ന പ്രഫഷണലുകളുടെ വിഷമം മനസ്സിലാക്കിയായിരുന്നു ഈ യുവ സംരംഭകന്റെ ചുവടുമാറ്റം. മണിക്കൂറുകള്‍ നീളുന്ന മീറ്റിങ്ങുകള്‍ക്കും മറ്റും ശേഷം വൈകി ഹോട്ടലുകളില്‍ എത്തിയിട്ട് കിട്ടാതെ പോയ അനേക ഊണുകളും തന്റെ വഴി തിരിച്ചുവിടാന്‍ ലജേഷിനെ  പ്രേരിപ്പിച്ചു.

ഒന്നാന്തരമൊരു ജോലിയുപേക്ഷിച്ച് ചോറ്റാനിക്കരയിലെ വീടിന്റെ അടുക്കളയിലേക്കുള്ള അയാളുടെ കൂടുമാറ്റം കൂട്ടുകാര്‍ക്കു പോലും വിശ്വസിക്കാനായില്ല. എന്നാല്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് അമ്മയുടെ വാല്‍സല്യം പകരുന്ന പൊതിച്ചോര്‍ ഓഫിസുകളില്‍ എത്തിച്ചുനല്‍കിയതോടെ കൂട്ടുകാരും ഹാപ്പിയായി. ചങ്കായി കൂടെനിന്ന കൂട്ടുകാരില്‍ നിന്ന് ആ പൊതിച്ചോര്‍ സ്‌നേഹികളുടെ എണ്ണം അനുദിനം വളര്‍ന്നു. കൊച്ചിയിലെ നഗരത്തിരക്കും കടന്നത് കോഴിക്കോട്ടേക്കും അതു വ്യാപിച്ചു. ദിവസവും രണ്ടായിരത്തോളം പേര്‍ ലജേഷിന്റെ പൊതിച്ചോര്‍ ഭക്ഷിക്കുന്നുണ്ടിപ്പോള്‍. പദ്ധതി തുടങ്ങി ആറുമാസത്തിനുള്ളിലാണ് ഈ നേട്ടമെന്നത് പൊതിച്ചോറിന്റെ മഹിമ വര്‍ധിപ്പിക്കുന്നു. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും കൃത്യസമയത്ത് അരികിലെത്തുമെന്നതിനാല്‍ പൊതിച്ചോര്‍ വാങ്ങുന്നവര്‍ക്കും സന്തോഷം.

വാഴച്ചുണ്ട് തോരനും പയര്‍ ഉപ്പേരിയും തീയലും തുടങ്ങി നാടന്‍ വിഭവങ്ങളുമായാണ് ഓരോ പൊതിച്ചോറും അതിന്റെ ഉടമയെത്തേടി ഉച്ചനേരങ്ങളില്‍ നഗരത്തിരക്കിലൂടെ സഞ്ചരിക്കുന്നത്. ഒരു പൊതിച്ചോറ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയാണ് ലജേഷ് പ്രഫഷണലുകളെ ഉച്ചഭക്ഷണത്തിലേക്ക് ക്ഷണിക്കുന്നത്. ഫോണിലൂടെയുള്ള ഓര്‍ഡര്‍ സ്വീകരിക്കില്ല. നഗരത്തില്‍ മാത്രമാണ് വിതരണം. വെജ്, നോണ്‍വെജ് പൊതികളാണെങ്കിലും സ്ഥിരമായൊരു മെനു ഉണ്ടാവില്ലെന്ന് ലജേഷ് പറയുന്നു. പ്രാദേശികമായി ഉല്‍പ്പാദിക്കുന്ന പച്ചക്കറികള്‍ക്കു പുറമേ ചന്തയില്‍ നിന്നും വാങ്ങും. അതനുസരിച്ചാണ് വിഭവങ്ങള്‍ തയ്യാറാവുകയെന്നും ലജേഷ് ന്യൂസ്ടാഗ് ലൈവിനോട് പറഞ്ഞു.

വാഴയിലയും ഇങ്ങനെ ശേഖരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രിയം അനുസരിച്ചാണ് വിഭവങ്ങളും ഒരുക്കുക. അതിനായി ആ പ്രദേശത്തുകാരായ പാചകക്കാരനെയാണ് ലജേഷ് നിയമിച്ചിരിക്കുന്നത്. പൊതിച്ചോറ് തുടങ്ങിയ ആദ്യ മൂന്നുമാസവും ലജേഷ് തന്നെയായിരുന്നു കുശിനിയും കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ എറണാകുളത്തു നിന്നു കോഴിക്കോട്ടേക്കും പൊതിച്ചോര്‍ ശൃംഖല വ്യാപിച്ചതോടെ നടത്തിപ്പുകാരന്റെ റോളിലേക്കു ലജേഷ് മാറി. ബിരിയാണിയോടുള്ള കോഴിക്കോടിന്റെ പ്രണയം കണക്കിലെടുത്ത് വൈകാതെ ബിരിയാണിയും പൊതിച്ചോറിന്റെ അടുക്കളയില്‍ വേവും.

മനസ്സ് നിറയുന്ന ഭക്ഷണം കൊടുക്കുക എന്നതാണ് പൊതിച്ചോറിന്റെ പോളിസി. കഴിക്കുന്നവരുടെ വയറ് വ്യത്യസ്തമായിരിക്കും. എന്നാല്‍ ലജേഷിന്റെ പൊതിച്ചോറിനെല്ലാം ഒരേ വലിപ്പമാണ്. ഒരു പക്ഷേ അപൂര്‍വമൊരാള്‍ക്ക് വയര്‍ നിറഞ്ഞില്ലെന്നു വരാം. എന്നാല്‍ അയാളുടെ മനസ്സ് നിറയാതിരിക്കരുതെന്ന് ലജേഷിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ പാചകത്തിനുള്ള വിഭവസമാഹരണത്തില്‍ പോലും ലജേഷ് സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.

രാവിലെ 11.30 മുതല്‍ പൊതിച്ചോറുകള്‍ വിവിധ ഓഫിസുകളില്‍ വിതരണം ചെയ്തുതുടങ്ങും. ഉച്ചയ്ക്ക് 12 വരെയാണ് അതതു ദിവസത്തെ ഓര്‍ഡര്‍ സ്വീകരിക്കുക. ഒരാഴ്ചത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. പിന്‍കോഡ് അടിസ്ഥാനമാക്കിയാണ് നഗരത്തിലെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. വെജിറ്റേറിയന് 70 രൂപയും നോണ്‍ വെജിന് 100 മുതല്‍ 110 രൂപ വരെയുമാണ് ഈടാക്കുന്നത്. ബൈക്കുകളിലാണ് പൊതിച്ചോര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

തിരുവനന്തപുരത്തും വൈകാതെ പൊതിച്ചോര്‍ എത്തും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തികരിച്ചുവരികയാണെന്ന് ലജേഷ് പറയുന്നു. മാതാപിതാക്കളും ഭാര്യ ഐഷയും യുകെജി വിദ്യാര്‍ഥിയായ മകന്‍ ആര്യനും ലജേഷിന്റെ ഈ ഭക്ഷണപ്രേമത്തിന് കട്ടസപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ലജേഷിന് പാരമ്പര്യമായി കിട്ടിയതാണ് പാചകമെന്ന ലഹരി. അച്ഛനും മുത്തശ്ശനുമൊക്കെ പാചകക്കാരായിരുന്നുവെന്നും അതിനാല്‍ പാചകം പഠനകാലം തൊട്ടേ തന്റെ ബലഹീനതയായിരുന്നുവെന്നും അയാള്‍ പറയുന്നു.

 

January 14, 2019, 15:08 pm

Advertisement

Advertisement