9 Thursday
July , 2020
7.11 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദി സംഘം കഷ്ണങ്ങളാക്കി ആസിഡ് ഒഴിച്ചുനശിപ്പിച്ചതായി തുര്‍ക്കി


ഇസ്താംബൂള്‍: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കടന്നയുടന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഘം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡൊഴിച്ച് നശിപ്പിക്കുകയും ചെയ്തതായി തുര്‍ക്കി ഉദ്യോഗസ്ഥന്‍. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ഇത് നശിപ്പിക്കാന്‍ പ്രദേശവാസിയെ ചുമതലപ്പെടുത്തിയെന്ന സൗദി പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മുജീബിന്റെ വാദത്തിനു വിരുദ്ധമാണ് തുര്‍ക്കി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.


ഖഷോഗിയുടെ മൃതദേഹം മറവുചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സൗദിയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ പ്രവേശിച്ചയുടന്‍ ഖഷോഗിയെ മുന്‍തീരുമാനപ്രകാരം വധിച്ച സംഘം മൃതദേഹം ഇല്ലാതാക്കി. സൗദിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ എത്തിയ 15 അംഗസംഘമാണ് കൃത്യം നടത്തിയത്. കൊലപാതകം നടന്ന ഒക്ടോബര്‍ 2നു തന്നെ അവര്‍ തുര്‍ക്കിയില്‍ നിന്നു തിരിച്ചുപോവുകയും ചെയ്തു.

സൗദി പൗരനായ ജമാല്‍ ഖഷോഗി യുഎസിലെ താമസക്കാരനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരങ്ങളുടെ വിമര്‍ശകനായിരുന്നു ഖഷോഗി. വിവാഹസംബന്ധമായ കടലാസുകള്‍ വാങ്ങാനാണ് ജമാല്‍ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

ഖഷോഗിയുടെ തിരോധാനത്തെതുടര്‍ന്ന് കൊലപ്പെടുത്തിയിരിക്കാമെന്ന് തുര്‍ക്കി സംശയമുണര്‍ത്തിയെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണ് സൗദി ഇക്കാര്യം സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിനിടെ കൈയാങ്കളി ഉണ്ടാവുകയും ഖഷോഗി മരിക്കുകയായിരുന്നുവെന്നുമാണ് സൗദി പറഞ്ഞത്. കേസില്‍ പ്രതികളായ 15 പേരുടെ വിചാരണ സൗദിയില്‍ തന്നെ നടത്തുമെന്നാണ് വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ കഴിഞ്ഞദിവസം അറിയിച്ചത്.

 

November 01, 2018, 09:14 am

Advertisement