9 Thursday
July , 2020
8.34 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

ജമാല്‍ ഖഷോഗിയെ ഇസ്താംബൂളിലെത്തി വധിച്ച സംഘത്തില്‍പ്പെട്ട 7 പേരുടെ പാസ്‌പോര്‍ട്ട് പകര്‍പ്പ് പുറത്തുവിട്ടു


ഇസ്താംബൂള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ 7 പേരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍ക്ക് തുര്‍ക്കി അധികൃതര്‍ പുറത്തുവിട്ടു. വാഷിങ്ടണ്‍ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അധികൃതരില്‍ നിന്ന് ശേഖരിച്ചത്. ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ജമാല്‍ ഖഷോഗിയെ പിന്നീട് കാണാതാവുകയായിരുന്നു. ജമാല്‍ ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. യുഎസ് കേന്ദ്രീകരിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജമാല്‍ ഖഷോഗി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിശിത വിമര്‍ശകനായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങാനാണ് ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ എത്തിയത്. സൗദിയില്‍ നിന്നെത്തിയ സംഘം ജമാല്‍ ഖഷോഗിയെ അപായപ്പെടുത്തിയെന്നാണ് ഇതുസംബന്ധിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയത്.

കഴിഞ്ഞദിവസമാണ് തുര്‍ക്കി പോലിസിനെ കോണ്‍സുലേറ്റില്‍ പ്രവേശിപ്പിച്ചത്. ചിലയിടങ്ങളില്‍ പുതുതായി പെയിന്റ് ചെയ്തതും മറ്റു വസ്തുക്കള്‍ വൃത്തിയാക്കിയിരിക്കുന്നതും പോലിസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

കോണ്‍സുലേറ്റിലെത്തിയ 15 അംഗ സംഘം വിനോദസഞ്ചാരികളാണെന്നും അവരെക്കുറിച്ചാണ് തെറ്റായ ആരോപണമുന്നയിക്കുന്നതെന്നും സൗദി ചാനലായ അല്‍ അറബിയ റിപോര്‍ട്ട് ചെയ്തു.

എന്നാല്‍ കോണ്‍സുലേറ്റിലെത്തിയ 15 പേരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സൗദി അധികൃതര്‍ തയ്യാറായില്ലെന്ന് തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

 

October 17, 2018, 09:12 am

Advertisement