9 Thursday
July , 2020
6.48 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

ജമാല്‍ ഖഷോഗിയെ വധിച്ചത് സൗദി കിരീടാവകാശിയുടെ നിര്‍ദേശപ്രകാരമെന്ന് സിഐഎ


ഇസ്താംബൂള്‍: സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് വധിച്ചതെന്ന് സിഐഎ നിഗമനം. രാജകുമാരന് ഖഷോഗി വധത്തില്‍ പങ്കില്ലെന്ന സൗദിയുടെ വാദത്തിന് എതിരാണിത്.


ഇന്റലിജന്‍സ് വൃത്തങ്ങളുടെ വാദങ്ങള്‍ പരിശോധിച്ചും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരനും യുഎസിലെ സൗദി അംബാസഡറുമായ ഖാലിദിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചുമാണ് സിഐഎ ഈ നിഗമനത്തിലെത്തിയത്.

ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ നിന്ന് സൗദി ഏജന്റ് മഹര്‍ മുദ് രിബ് കിരീടാവകാശിയുടെ അടുത്ത സഹായി സൗദ് അല്‍ ഖഹ്താനിയെ വിളിച്ച് ഓപറേഷന്‍ പൂര്‍ത്തിയായതായി വിളിച്ചറിയിച്ചിരുന്നു. മഹര്‍ മുദ് രിബ് രാജകുമാരന്റെ സുരക്ഷാസംഘത്തില്‍പ്പെട്ടയാളാണ്. ഈ ഫോണ്‍കോളും സിഐഎ പരിശോധിക്കുകയുണ്ടായി.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കോണ്‍സുലേറ്റില്‍ നടന്ന ഫോണ്‍സംഭാഷണമുള്‍പ്പെടെയുള്ള തെളിവുകള്‍ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു കൈമാറിയതായി അറിയിച്ചിരുന്നു.

സൗദിയില്‍ നിന്ന് രണ്ടു സ്വകാര്യവിമാനങ്ങളില്‍ ഇസ്താംബൂളിലെത്തിയ 15അംഗ സംഘമാണ് ജമാല്‍ ഖഷോഗിയെ വധിക്കുകയും മൃതദേഹം ആസിഡ് ഒഴിച്ചു നശിപ്പിക്കുകയും ചെയ്തതെന്ന് തുര്‍ക്കി പോലിസ് കണ്ടെത്തിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന ഖഷോഗി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. തുര്‍ക്കി വനിതയുമായുള്ള വിവാഹത്തിന് സൗദി കോണ്‍സുലേറ്റില്‍ നിന്ന് കടലാസുകള്‍ വാങ്ങാനെത്തിയപ്പോഴാണ് ഖഷോഗിയെ വധിച്ചത്.

ഖഷോഗിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ പ്രതിശ്രുത വധുവാണ് ഇക്കാര്യം പുറത്തറിയിച്ചത്. ദിവസങ്ങള്‍ക്കു ശേഷവും ഖഷോഗിയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗനമത്തില്‍ തുര്‍ക്കി പോലിസ് എത്തി. കോണ്‍സുലേറ്റിനകം പരിശോധിച്ചപ്പോള്‍ ചിലയിടങ്ങളില്‍ ഭിത്തികള്‍ക്ക് ഉള്‍പ്പെടെ പുതുതായി പെയിന്റ് ചെയ്തതു കണ്ടെത്തി. കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ ഉദ്യാനത്തില്‍ നിന്നും കിണറ്റില്‍ നിന്നും മൃതദേഹം നശിപ്പിക്കാനുപയോഗിച്ച ആസിഡിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു.

 

November 17, 2018, 10:01 am

Advertisement