24 Monday
February , 2020
5.21 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ജോലിയില്‍ ചേര്‍ന്ന ആദ്യ ദിവസംതന്നെ തൊഴിലാളിക്ക് കമ്പനി വക കാര്‍ സമ്മാനം


സമയത്തുജോലിയില്‍ കയറാന്‍ യുവാവ് നടന്നത് 32 കിലോമീറ്റര്‍

 

കാത്തിരുന്നു ലഭിച്ച ജോലി. ജോലിയില്‍ കയറേണ്ട തലേന്ന് അയാളുടെ കാര്‍ കേടായി. ആദ്യദിനം തന്നെ വൈകിയെത്തുന്നതിനെക്കുറിച്ച് വാള്‍ട്ടര്‍ കാര്‍ എന്ന ആ യുവാവിന് ആലോചിക്കാനേ ആകുമായിരുന്നില്ല. ബെല്‍ഹോപ്‌സ് എന്ന ചരക്കുനീക്കല്‍ കമ്പനിയിലായിരുന്നു വാള്‍ട്ടറിനു ജോലി ലഭിച്ചത്. അല്‍ബാമയില്‍ നിന്നു 32 കിലോമീറ്റര്‍ അകലെയായിരുന്നു അയാള്‍ക്ക് ചെയ്തുതീര്‍ക്കേണ്ട ആദ്യജോലി. അതിനാല്‍ തലേന്നുരാത്രിതന്നെ അയാള്‍ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് നടത്തമാരംഭിച്ചു. നാലുമണിക്കൂറിലേറെ സമയം നടന്നുകഴിഞ്ഞപ്പോള്‍ വാള്‍ട്ടര്‍ കാറിനെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് പിടികൂടി.

 


അപ്പോഴാണ് ഈ കഥ പോലിസ് അറിയുന്നത്. അവര്‍ അയാള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയ ശേഷം പോലിസ് വാഹനത്തില്‍ ജോലിസ്ഥലത്ത് കൊണ്ടുവിടുകയും ചെയ്തു. വീടുമാറുന്ന കുടുംബത്തിന്റെ സാധനങ്ങള്‍ മാറ്റുകയായിരുന്നു ജോലി. വീട്ടുടമ ജെന്നി ലാമിയോട് ജോലിക്കെത്താന്‍ വാള്‍ടര്‍ നടത്തിയ ആത്മാര്‍ഥതയെക്കുറിച്ച് പറയാനും പോലിസ് മറന്നില്ല. മറ്റുതൊഴിലാളികള്‍ എത്തുന്നതുവരെ വീടിന്റെ മുകള്‍നിലയില്‍പോയി വിശ്രമിക്കാന്‍ വീട്ടുകാരി പറഞ്ഞെങ്കിലും വാള്‍ടര്‍ നിരസിച്ചു. നടന്നുവന്നതിന്റെ ക്ഷീണം വകവയ്ക്കാതെ അയാള്‍ ജോലിയാരംഭിക്കുകയും ചെയ്തു.


ഇതിനിടെ കമ്പനി സിഇഒ ലൂക് മാര്‍ക്ലിനും പുതിയ ജീവനക്കാരന്റെ ആത്മാര്‍ഥതയെക്കുറിച്ച് അറിഞ്ഞു. ജെന്നി ലാമിയുടെ വൈറലായ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കമ്പനി ഈ സുന്ദരവാര്‍ത്തയറിഞ്ഞത്. കത്രീനകൊടുങ്കാറ്റില്‍ വീട് നഷ്ടപ്പെട്ട വാള്‍ടര്‍ അമ്മയ്‌ക്കൊപ്പം ബര്‍മിങ്ഹാമില്‍ പുതുജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ജെന്നി തന്റെ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.

പുതിയ ജീവനക്കാരന് എന്തെങ്കിലും പ്രത്യേക സമ്മാനം നല്‍കണമെന്നാണ് സിഇഒ മാര്‍ക്ലിന്‍ ആദ്യം ചിന്തിച്ചത്. ഒടുവില്‍ താന്‍ ഉപയോഗിച്ചിരുന്ന 2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ അദ്ദേഹം വാള്‍ടറിനെ വിളിച്ചുവരുത്തി സമ്മാനിക്കുകയായിരുന്നു.

We've all seen the amazing story shared by Jenny about one of our bellhops, Walter Carr, but many have asked if we have any video from the moment CEO @LukeMarklin thanked Walter for the perseverance he demonstrated on his first day w/ @BellhopsMoving #TheWorldNeedsMoreWalters pic.twitter.com/mXrvI2JQoP

— Bellhops (@BellhopsMoving) July 17, 2018


വാള്‍ടറിനെ കണ്ടുമുട്ടിയതില്‍ അഭിമാനമുണ്ടെന്നായിരുന്നു പെല്‍ഹാം പോലിസ് ട്വിറ്ററില്‍ കുറിച്ചത്.

ലുക് മാര്‍ക്ലിന്‍ തന്റെ കാര്‍ വാള്‍ടറിനു സമ്മാനിക്കുന്നതിന്റെ വീഡിയോയും ബെല്‍ഹോപ്‌സ് പുറത്തുവിട്ടു. അപ്രതീക്ഷിതമായി കാര്‍ കിട്ടിയതിന്റെ അദ്ഭുതം വാള്‍ടറിന്റെ മുഖത്തുകാണാമായിരുന്നു. തുടര്‍ന്നയാള്‍ മാര്‍ക്ലിനെ കെട്ടിപ്പിടിച്ചു. ജെന്നിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു. വാള്‍ടറിനെ ആശ്ലേഷിച്ച ജെന്നിയോട് അയാള്‍ നന്ദിയറിയിച്ചു. തുടര്‍ന്ന് സന്തോഷവും സങ്കടവും മൂലം വാള്‍ടര്‍ കരഞ്ഞു, തന്റെ നിറഞ്ഞൊഴുകിയ കണ്ണുകള്‍ ജെന്നിയും തുടച്ചുമാറ്റി.

 

July 19, 2018, 10:03 am

Advertisement