14 Friday
August , 2020
5.51 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

തൊഴിലവസരങ്ങള്‍/കരിയര്‍


സൗദിയില്‍ നഴ്‌സ് നിയമനം: സ്‌കൈപ്പ് ഇന്റര്‍വ്യൂ ഫെബ്രുവരി ആറിന്

 

സൗദിഅറേബ്യയിലെ അല്‍മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി ആറിന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com        എന്ന ഇമെയിലില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in  സന്ദര്‍ശിക്കുക ഫോണ്‍: 04712329440/ 41/42/43/45.

 

 

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

 

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ജനുവരി 31 ന് അഭിമുഖം നടത്തന്നു.
യോഗ്യത  :  ITI (Mechanical / Automobile) പ്ലസ്ടു (Females), ബിരുദം
പ്രായം : 18  35
താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്ഡിപന്റെസ കോപ്പിയും സഹിതം 31 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‌സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഫോണ്‍ 04842422452 / 2427494

 

ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു

 

പൊതുഭരണ സെക്രട്ടേറിയറ്റില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍/ഡ്യൂപ്ലിക്കേറ്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍/ തോട്ടം തസ്തികകളിലെ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയിലുള്ള വിജയം, അറ്റന്‍ഡര്‍ അല്ലെങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനകാലയളവ് എന്നിവയാണ് യോഗ്യത. ജീവനക്കാര്‍ യോഗ്യതാ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി തുല്യത യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ പൊതുഭരണം (സര്‍വീസസ്എച്ച്) വകുപ്പില്‍ സമര്‍പ്പിക്കണം.

 

സൈക്യാട്രിസ്റ്റ് വാക്ക്ഇന്‍ഇന്റര്‍വ്യൂ

 

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ കരാര്‍ വ്യവസ്ഥയില്‍ സൈക്യാട്രിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടെ ജനുവരി 31 രാവിലെ 11 ന് തിരുവനന്തപുരം പേരൂര്‍ക്കട ഊളമ്പാറ സര്‍ക്കാര്‍ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസില്‍ (ഫോണ്‍: 9497015690) എത്തണം.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐ. യില്‍ താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജിയില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്/ടെക്‌നോളജിയില്‍ ഉള്ള ഡിഗ്രിയും (നാല് വര്‍ഷക്കാലയളവ്) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്/ ടെക്‌നോളജിയില്‍ ഉള്ള ഡിഗ്രിയും (മൂന്ന് വര്‍ഷക്കാലയളവ്) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഫാഷന്‍ ഡിസൈനിംഗ്/ടെക്‌നോളജി  CDDM(AICTE)  യില്‍ നിന്നുള്ള മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഫാഷന്‍ ഡിസൈനിംഗ്/ടെക്‌നോളജിയിലെ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ മാനേജ്‌മെന്റില്‍ ഉള്ള ഡിഗ്രി/ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിലുള്ള പി.ജി. ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും /അംഗീകൃത ബോര്‍ഡ്/ കൗണ്‍സിലില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ ഉള്ള ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും സഹിതം നാളെ (ജനുവരി 30) ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2418317.

 

കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

 

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ)യിലെ ആലപ്പുഴ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററുടെ ഒരൊഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി. സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയില്‍ 4250087000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുടി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം695011 എന്ന വിലാസത്തില്‍ ഫെബ്രുവരി അഞ്ച് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ആറിന് രാവിലെ പത്ത് മുതല്‍ സംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മിഷന്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org  സന്ദര്‍ശിക്കുക.
 

 

തൃശ്ശൂരില്‍ ഡിസ്ട്രിക് ഫാസിലിറ്റേറ്റര്‍ താല്കാലിക നിയമനം

 

തൃശ്ശൂരിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡിസ്ട്രിക് ഫാസിലിറ്റേറ്റര്‍ (ഓര്‍ഗാനിക് ഫാമിംഗ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്കാലിക ഒഴിവുണ്ട്. വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 18  41 വയസ്സ്. നിയമാനുസൃത വയസ്സിളവ് അനുവദിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി പത്തിനകം ഹാജരാകണം.

 

ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ്: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

 

ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് (സംസാരശേഷിക്കുറവ്, കേള്‍വിക്കുറവ്) സംവരണം ചെയ്തിട്ടുള്ള രണ്ട് ഡ്രാഫ്റ്റ്‌സ്മാന്‍ബി (മെക്കാനിക്കല്‍) ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി/ എസ്.എസ്.സി പാസ്സ്, ഐ.റ്റി.ഐ/എന്‍.റ്റി.സി/എന്‍.എ.സി ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ ട്രേഡ് ആണ് യോഗ്യത. 21,70069,100 രൂപ ശമ്പളം. 11.01.2019ല്‍ 35 വയസ് തികഞ്ഞിരിക്കണം (നിയമാനുസൃത ഇളവ്). ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിയമനം

 

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍  സ്‌കീമില്‍  ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയിലെ  വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച  നടത്തും. അടിസ്ഥാന യോഗ്യത: ബി.ടെക് (സിവില്‍) ബിരുദം. പ്രതിമാസ വേതനം: 25000 രൂപ.  കാസര്‍കോട് ജില്ലക്കാര്‍ക്ക് മുന്‍ഗണന നല്‍കും. താല്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും മാര്‍ക്ക് ലിസ്റ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

 

നഴ്‌സ് നിയമനം

 

ഭാരതീയ ചികിത്സാ  വകുപ്പ് മുഖേന നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥത്തില്‍  നഴ്‌സ്  തസ്തികയില്‍ നിയനം നടത്തും.എ എന്‍ എം, പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍( ഐ എസ് എം) അഭിമുഖത്തിന് ഹാജരാകാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2205710

 

നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍

 

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ള സ്റ്റാഫ് നേഴ്‌സിനെയും, ലാബ്‌ടെക്‌നീഷ്യനെയും ആറ് മാസത്തേക്ക് നിയമിക്കുന്നു.  അംഗീകൃതയോഗ്യതയുള്ളവര്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് അപേക്ഷയും യോഗ്യതാസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സൂപ്രണ്ടിന് സമര്‍പ്പിക്കണം.  ആറ് മാസം സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

 


 
January 29, 2019, 13:06 pm

Advertisement

Advertisement