18 Saturday
January , 2020
11.58 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

നിയമബിരുദമുണ്ടോ? എങ്കില്‍ കരസേനയില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു

January 24, 2019, 20:38 pm

നിയമ ബിരുദ ധാരികള്‍ക്ക് കരസേനയില്‍ അവസരങ്ങള്‍. കരസേനയില്‍ ഷോര്‍ട് സര്‍വ്വീസ് കമ്മിഷന്റ് ഓഫീസര്‍ തസ്തികയിലേക്കാണ് അപേക്ഷിക്കേണ്ടത്. സൈന്യത്തില്‍ അഭിഭാഷകരാകാനുളള അവസരമാണിത്. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ 23 വിജ്ഞാപനത്തിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷോര്‍ട് സര്‍വ്വീസ് കമ്മിഷന്റ് ഒക്ടോബര്‍ 2019 എന്നാണ് കോഴ്‌സിന്റെ പേര്. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമെ അപേക്ഷിക്കാനാവൂ.

 

ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ മൊത്തം 55 % മാര്‍ക്കില്‍ കുറയാതെ എല്‍.എല്‍.ബി ബിരുദം നേടിയവരാകണം. ത്രിവത്സര നിയമ ബിരുദവും പഞ്ചവത്സര നിയമ ബിരുദവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാര്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും നേടിയിരിക്കണം. ഫെബ്രുവരി 14 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി. അപേക്ഷകര്‍ക്ക് 2019 ജൂലൈ ഒന്നിന് 21 വയസ് പൂര്‍ത്തിയായിരിക്കണം, 27 വയസില്‍ അധികം ഉണ്ടാകാനും പാടില്ല.

 

രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചത്തെ പരിശീലനം നല്‍കും. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

January 24, 2019, 20:38 pm

Advertisement