26 Tuesday
May , 2020
11.29 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

പ്രവാസി വോട്ടവാകാശ ബില്‍: വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുന്ന യുവ വ്യവസായി പ്രതികരിക്കുന്നു


പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിര്‍ണായക ബില്ല് ലോക്സഭ പാസാക്കിയത് ഏറെ സന്തോഷവും സംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിച്ചതായി മലയാളി യുവ വ്യവസായി ഡോ. ഷംഷീര്‍ വയലില്‍. ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ഇനി പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ ലോകസഭ, ഈ ബില്‍ പാസാക്കിയതില്‍ ഏറെ സന്തോഷം ഉണ്ടെന്നും പ്രവാസി വോട്ടവകാശത്തിനായി വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന ഡോ. ഷംഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.


ഇനി വൈകാതെ ബില്ല് രാജ്യസഭ കൂടി പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വോട്ടവകാശം ഔദ്യോഗികമായി നടപ്പാക്കുന്നതോടെ, വിദേശ നാടുകളില്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവര്‍ക്കും മുഴുവന്‍ വോട്ടവകാശം ലഭിക്കും. ഇതില്‍ ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിനായിരിക്കും കൂടുതല്‍ പ്രയോജനം ഉണ്ടാകുക. ഗള്‍ഫിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതലായുള്ള പ്രവാസി മലയാളികളായതിനാല്‍ ഏറെ ഗുണം മലയാളികള്‍ക്കായിരിക്കുമെന്നും കേരള സര്‍ക്കാരിന്റെ എന്‍ആര്‍ഐ കമ്മീഷന്‍ മുതിര്‍ന്ന അംഗമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അബൂദബി കേന്ദ്രമായ വി പി എസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ചെയര്‍മാനും കൂടിയാണ് ഡോ. ഷംഷീര്‍.

 

August 10, 2018, 19:36 pm

Advertisement