12 Sunday
July , 2020
3.20 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

മാതൃഭൂമിയെ ഹിന്ദുത്വരാഷ്ട്രീയം പിടിമുറുക്കി; ധാര്‍മിക ഉത്തരവാദിത്തത്തില്‍ ആഴ്ചപതിപ്പിന്റെ പടിയിറങ്ങുന്നുവെന്ന് മനില സി മോഹന്‍


കോഴിക്കോട്: കമല്‍ റാമിനു പിന്നാലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മനിസ സി മോഹന്‍ രാജിവച്ചു. ഹിന്ദുത്വരാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന നിര്‍ണായകമായ ചരിത്രസന്ദര്‍ഭമാണിതെന്ന മുന്നറിയിപ്പോടെയാണ് മനില രാജിതീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹിന്ദുത്വസംഘടനകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെയും തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് കമല്‍റാം സജീവിനെ ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്നു നീക്കുകയും ചാനലിലേക്ക് മാറ്റം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം നിരസിച്ചുകൊണ്ട് കമല്‍റാം മാതൃഭൂമിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. 

ഇതിനു പിന്നാലെയാണ് മനില സി മോഹന്‍ കമല്‍റാം സജീവിനെ മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചും എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ തുല്യ പങ്കുണ്ടെന്നും അതിനാല്‍ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നു മാറിനില്‍ക്കാനാവില്ലെന്നും വ്യക്തമാക്കി രാജിവച്ചിരിക്കുന്നത്. 

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.

ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന നിർണായകമായ ചരിത്ര സന്ദർഭമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയൽ തീരുമാനങ്ങളിലും എഡിറ്റോറിയൽ അംഗം എന്ന നിലയിൽ എനിക്ക് പങ്കുണ്ട്. അതിനാൽത്തന്നെ എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കില്ല.

ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്ക്കെതിരെ സ്റ്റോറികൾ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷണികൾ, അശ്ലീലം പറച്ചിലുകൾ, കായികാക്രമണത്തിനുള്ള ശ്രമങ്ങൾ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനിൽ ഓഫീസ് പ്രവർത്തിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാക്കാലത്തുപോലും അവയൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കിൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.

മീശയുടെ പേരിൽ, ഹൈന്ദവതയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തിൽ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയിൽ ഭക്തർക്കിടയിൽ കടന്നുകൂടി, ഭക്തരുടെ പേരിൽ അക്രമം നടത്തുന്ന അതേ കൂട്ടർ തന്നെയാണ് വായക്കാരെന്ന പേരിൽ മീശയ്ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിർത്താൻ അവർക്ക് കഴിയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.

November 07, 2018, 17:52 pm

Advertisement