13 Thursday
August , 2020
2.07 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

വനിതാ മതിലിനു ശേഷവും ആ അമ്മമാര്‍ക്ക് നിരാഹാരമിരിക്കേണ്ടി വന്നതെന്തു കൊണ്ട്


സ്ത്രീ സമത്വം ഉറപ്പാക്കാനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുമായി പുതുവല്‍സര സായാഹ്നത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വനിതാ മതില്‍ ഉയര്‍ന്നു. ഏറെ വിയോജിപ്പുകള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍, പാര്‍ട്ടി സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ മതില്‍ കെങ്കേമമായി. പിറ്റേ ദിവസം പുലര്‍ച്ചെ രണ്ടു യുവതികള്‍ ശബരിമല സന്നിദാനത്തെത്തുകയും ചെയ്തപ്പോള്‍ അത് നവോത്ഥാന മതില്‍ തന്നെയായിരുന്നോ എന്ന് പലരും ചോദിച്ചു. എന്നാല്‍  മതിലു കൊണ്ട് ഒരു നവോത്ഥാന ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ നടത്തിയ പട്ടിണിസമരം. സ്ത്രീകളോടുള്ള അവഗണനയ്ക്കതിരേ പാറശ്ശാല മുതല്‍ കന്യാകുമാരി വരെ അവരേ തോളോട്‌തോള്‍ ചേര്‍ത്തുനിര്‍ത്തി അവഗണയെ പ്രതിരോധിക്കാനുള്ള മതിലാണിതെന്ന് വീമ്പു പറഞ്ഞ സര്‍ക്കാരില്‍ നിന്നും തങ്ങളുടെ മക്കളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അമ്മമാര്‍ പട്ടിണി സമരം നടത്തേണ്ടി വരിക.

 


അതും യുപിയില്‍ ആദിവാസിഗോത്ര വിഭാഗങ്ങളുടെയും മറ്റ് അടിസ്ഥാന ജന വിഭാഗത്തെയും യഥാര്‍ഥ നവോത്ഥാനത്തിലേക്ക് കൈപ്പിടിച്ചു നടത്തുന്ന,ലോകം ആദരിക്കുന്ന ദയാഭായിയുടെ നേതൃത്വത്തില്‍.  
 അര്‍ഹരായ എല്ലാവരെയും പട്ടികയിൽ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യം.  കുട്ടികള്‍ക്ക്  മതിയായ ചികിത്സ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അമ്മമാര്‍ കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്.  അടിയന്തര ധനസഹായം നല്‍കണമെന്ന 2017ലെ സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശാസ്ത്രീയമായ പുനരധിവാസം, ചികിത്സ എന്നിവ ഉറപ്പാക്കുക, ദുരിതബാധിത കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കണമെന്ന നിയമസഭാ സമിതിയുടെ നിര്‍ദേശം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ജനുവരി 30 നാണ്  സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചത്.


എന്‍ഡോ സള്‍ഫാന്‍ കീടനാശിനിയുടെ ഇരകളായി വൈകല്യങ്ങള്‍ കാരണം പരസഹായം കൂടാതെ ഒന്നനങ്ങാന്‍ പോലും കഴിയാതെ ജിവിതത്തോട് മല്ലടിക്കുന്ന കുട്ടികളെയുമായി അമ്മമാര്‍ സമരമിരുന്ന പന്തലിലെ കാഴ്ച്ചകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു.

 


നാലു ദിവസം പട്ടിണി കിടന്നിട്ടും നവോത്ഥാനം പുലര്‍ന്ന കേരളത്തിലെ സര്‍ക്കാരിന്റെ കണ്ണു തുറന്നില്ല. സമരക്കാരുമായി  ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സമരക്കാരെ ആക്ഷേപിക്കുകയായിരുന്നു ചെയ്തത്.


ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതാണെന്നും കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണെന്നും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രതികരണം.  വൈകല്യം ബാധിച്ച കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞുവച്ചു. നവോത്ഥാന മതിലിന്റെ കാര്‍മികരിലൊരായിരുന്നു ശൈലജ എന്നതു കൂടി കൂട്ടിവായിക്കുമ്പോഴാണ് ആ മതിലിനു പിന്നിലെ പൊള്ളത്തരത്തിന്റെ ആഴം വ്യക്താമാവുക. മാത്രമല്ല 2016ല്‍ ഒന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര മിരുന്നപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കിയവരായിരുന്നു ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടുന്ന സിപിഎം എന്നതും മറക്കരുത്.


എന്നാല്‍ കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, ഇവിടെ ഇങ്ങിനേയും ചിലരുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നായിരുന്ന സമര നായിക ദയാഭായി മന്ത്രിക്കു നല്‍കിയ മറുപടി. പിന്നാലെ സമര സമിതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്  ഹൗസിലേക്ക് സങ്കട മാര്‍ച്ച് പ്രഖ്യാപിച്ചു. ഈ സങ്കട മാര്‍ച്ചും തുടങ്ങിയതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ അടിസ്ഥാനജന വിഭാഗത്തിന്റെ വളരെ  ന്യായാമായ ആവശ്യങ്ങള്‍ പോലും പരിഗണിച്ചതും അംഗീകരിച്ചതും.

 

ഇത്തരത്തില്‍ പര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗത്തെ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അമ്മമാരെ തെരുവിലിറക്കി പട്ടിണി സമരം നടത്തിപ്പിക്കണമായിരുന്നോ?. നവോത്ഥാനമെനൊക്കെ പറഞ്ഞാല്‍ അതാത് സര്‍ക്കാരുകള്‍ക്ക് അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വ്യാഖ്യനിക്കനുള്ളതാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ നവോത്ഥാനത്തിലേക്ക് നയിക്കുന്നതൊന്നും തങ്ങളുടെ അജന്‍ഡയിലില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

February 11, 2019, 13:16 pm

Advertisement

Advertisement