18 Friday
September , 2020
10.05 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

വനിതാ രത്‌നം പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു


വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കി വരുന്ന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂന്ന് മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി 14 പുരസ്‌കാരങ്ങളാണ് 2018 ല്‍ നല്‍കുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

 

അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്(സാമൂഹ്യ സേവനം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്(വിദ്യാഭ്യാസരംഗം), കമല സുരയ്യ അവാര്‍ഡ്(സാഹിത്യരംഗം), റാണി ലക്ഷ്മിഭായി അവാര്‍ഡ് (ഭരണരംഗം), ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ് (അഭിഭാഷകരംഗം), മൃണാളിനി സാരാഭായ് അവാര്‍ഡ് (കലാരംഗം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് (ആരോഗ്യരംഗം), ആനി തയ്യില്‍ അവാര്‍ഡ് (മാധ്യമരംഗം), കുട്ടിമാളു അമ്മ അവാര്‍ഡ് (കായികരംഗം), സുകുമാരി അവാര്‍ഡ് (അഭിനയരംഗം), ആനിമസ്‌ക്രീന്‍ അവാര്‍ഡ്(വനിതാ ശാക്തീകരണരംഗം), റ്റി.കെ.പത്മിനി അവാര്‍ഡ് (ലളിതകലാരംഗം), റോസമ്മ പുന്നൂസ് (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ഇ.കെ.ജാനകി അമ്മാള്‍ അവാര്‍ഡ് (ശാസ്ത്രരംഗം) എന്നിവയാണ് പുരസ്‌കാരങ്ങള്‍.

 

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിയ്ക്കാം. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. മൂന്ന് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുമ്പ് ഒരു മേഖലയില്‍ പുരസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം നല്‍കുന്നതല്ല. വിശദവിവരങ്ങള്‍  www.wcd.kerala.gov.in  എന്ന വെബ്‌സൈറ്റിലും ജില്ലാ വനിത ശിശുവികസന ഓഫീസ്/പ്രോഗ്രാം ഓഫീസ്/ശിശു വികസന പദ്ധതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.

January 28, 2019, 17:16 pm

Advertisement

Advertisement