30 Monday
March , 2020
2.36 PM
livenews logo
flash News
കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

വെള്ളപ്പൊക്കം: മന്ത്രി രാജിവച്ചതിനു പിന്നാലെ കുവൈത്തില്‍ ഒരുമരണം കൂടി


കുവൈത്ത്‌സിറ്റി: കുവൈത്തില്‍ മഴയെത്തുടര്‍ന്ന് ഒരാള്‍ക്കൂടി മരിച്ചു. കനത്തമഴയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ പൊതുമരാമത്ത് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചതിനു പിന്നാലെയാണ് ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തത്. മഴവെള്ളം ഒഴുകിപ്പോവുന്നതിന് നിര്‍മാണപ്രവൃത്തികള്‍ തടസ്സമായതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കം രൂക്ഷമായത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു മന്ത്രിയുടെ രാജി.

അതേസമയം വെള്ളപ്പൊക്കത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായ പ്രചാരണം തെറ്റാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാള്‍ മാത്രമാണ് മരിച്ചത്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഉള്‍പ്പെടെ വിന്യസിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ജോര്‍ദാനില്‍ മഴയിലും വെള്ളപ്പൊക്കത്തിലും 12 പേരാണ് മരിച്ചത്. പുരാതന നഗരമായ പെട്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടുങ്ങിയ വിദേശവിനോദസഞ്ചാരികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

 

November 11, 2018, 16:28 pm

Advertisement