24 Friday
January , 2020
7.53 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

സാനിയയ്ക്ക് പുതിയ ഓമനപ്പന്ത് കിട്ടി

November 03, 2018, 09:56 am

ലാഹോര്‍: ചൊവ്വാഴ്ച ജന്‍മംനല്‍കിയ കൈക്കുഞ്ഞുമായി ടെന്നിസ് താരം സാനിയ മിര്‍സ ആശുപത്രി വിടുന്നതിന്റെ ഫോട്ടോ പങ്കുവച്ച് ഭര്‍ത്താവായ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷുഹൈബ് മാലിക് കുഞ്ഞിന്റെയും പ്രസവിച്ച ശേഷമുള്ള അമ്മ സാനിയയുടെയും ആദ്യ ഫോട്ടോ പങ്കുവച്ചത്.  റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയ പുറത്തേക്ക് വരുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടെ വെച്ചാണ് സാനിയ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കി, സാനിയയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.


പതിവ് പോലെ സാനിയ കരുത്തോടെ ഇരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. 'ദൈവത്തിന്റെ സമ്മാനം' എന്നാണ് കുഞ്ഞിന്റെ പേരിന് അറബിയിലെ അര്‍ത്ഥമെന്നും ഷുഹൈബ് പറഞ്ഞു. പെണ്‍കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു ഇരുവരുടേയും പ്രതീക്ഷ. കൂടാതെ കുഞ്ഞിനുള്ള പേരും ഇരുവരും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമൈന്നാണ് ഷുഹൈബിന് ആഗ്രഹമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു. മിര്‍സ, മാലിക് എന്നീ പേരെഴുതിയ കുഞ്ഞുടുപ്പിന്റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്.


തനിക്കും ഷുഹൈബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം 'മിര്‍സ മാലിക്' എന്നായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ഷുഹൈബിന് ഇഷ്ടമെന്നും സാനിയ പറഞ്ഞു.


ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷുഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം 'മാലിക്' എന്ന് മാത്രമാക്കാതെ 'മിര്‍സ മാലിക്' എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത്. ഭര്‍ത്താവിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം', സാനിയ പറഞ്ഞു. ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്.

 

 

November 03, 2018, 09:56 am

Advertisement