18 Friday
June , 2021
5.13 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

സി.ഐ.എസ്.എഫില്‍ 429 ഹെഡ്‌കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍


സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്) ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 429 ഒഴിവുകളാണുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്കായി 37 ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്. 25,500 മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.
പ്രായപരിധി: 18നും 25നും മധ്യേ. (പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷം ഉര്‍ന്നപ്രായപരിധിയില്‍ ഇളവുണ്ട്)

 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ഇന്റര്‍മീഡിയറ്റ്/തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ (കംപ്യൂട്ടറില്‍) മിനിറ്റില്‍ 35 വാക്ക് വേഗം. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

അപേക്ഷ ഫീസ് 100 രൂപയാണ്. എസ്ബിഐ ചലാന്‍ വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണം അടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസില്ല. https://cisfrectt.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്‌ട്രേഷനു മാത്രമാണ് അപേക്ഷ അയക്കേണ്ടത്.

January 24, 2019, 20:57 pm

Advertisement

Advertisement