31 Sunday
May , 2020
9.55 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

സുഷമ സ്വരാജ് ബഹ്‌റയ്ന്‍ സന്ദര്‍ശനത്തിന്


ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന ബഹ്‌റയ്ന്‍ സന്ദര്‍ശനത്തിന്. ജൂലൈ 14, 15 തിയ്യതികളിലാണ് മന്ത്രി ബഹ്‌റയിനിലെത്തുന്നത്. ഷെയഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പിടുമെന്ന് അറിയിച്ച മന്ത്രാലയം ബഹ്‌റയ്‌നിലെ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.


മൂന്നരലക്ഷത്തോളം ഇന്ത്യക്കാര്‍ ബഹ്‌റയ്‌നില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മൂവായിരത്തോളം ഇന്ത്യന്‍ സ്ഥാപനങ്ങളും ബഹ്‌റയ്‌നിലുണ്ട്. ഇറ്റലി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബെല്‍ജിയം സന്ദര്‍ശനത്തിലായിരുന്നു കഴിഞ്ഞമാസം സുഷമ സ്വരാജ്.

 

July 12, 2018, 18:25 pm

Advertisement