7 Tuesday
July , 2020
6.42 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

കൊറോണബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കർണാടകയിൽ കുഴിമാടത്തിലേക്ക് വലിച്ചെറിഞ്ഞു



ബം​ഗളുരു: കൊറോണവൈറസ് ബാധിച്ചുമരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കർണാടകയിൽ കൂട്ടകുഴിമാടത്തിലേക്ക് വലിച്ചെറിഞ്ഞു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പോലിസ് അന്വേഷണം പ്രഖ്യാപിച്ചു.

 

 

ബല്ലാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് മൃതദേഹങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടായത്. വാഹനത്തിൽ നിന്ന് ഇറക്കുന്ന മൃത​ദേഹങ്ങൾ വലിച്ചിഴച്ച് വലിയൊരു കുഴിയുടെ അടുത്തേക്ക് എത്തിക്കുകയും തുടർന്ന് ഇവ വലിച്ചെറിയുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊതിഞ്ഞിരുന്നതായും എന്നാൽ മാനുഷികവിരുദ്ധമായ രീതിയിൽ അവ കൈകാര്യം ചെയ്തതിനാണ് അന്വേഷണമെന്നും ബല്ലാരി ഡപ്യൂട്ടി കമ്മീഷണർ എസ് എസ് നകുൽ അറിയിച്ചു.

 

 


ഓരോരുത്തരെയായി മറവുചെയ്യണമെന്നും അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

അതേസമയം മൃതദേഹങ്ങളോട് അനാദരവ് കാണിച്ച സംഘത്തെ മാറ്റിയതായും പകരം പരിശീലനം സിദ്ധിച്ചവരെ ഉൾപ്പെടുത്തിയതായും അധികൃതർ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ജില്ലാ ഭരണകൂടം ക്ഷമചോദിക്കുകയും ചെയ്തു.

 


നേരത്തേ സമാനസംഭവങ്ങൾ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ഉണ്ടായിരുന്നു.

July 01, 2020, 09:56 am

Advertisement