16 Thursday
July , 2020
11.20 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അമേരിക്കയെ കൊറോണ വരിഞ്ഞുമുറുക്കുന്നു


കൊറോണ വൈറസ് അമേരിക്കയിൽ പിടിമുറുക്കുന്നു. കഴിഞ്ഞ ഒരു ദിവസം മാത്രം 17166 പേർക്കാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. 268 പേർ മരിക്കുകയും ഇതോടെ ആകെ മരണം 1295 ആയി ഉയർന്നു.  85377 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്.  2122 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.

 

ദിനംപ്രതി യുഎസിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ പോലും 81340 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് വൈറസ് ബാധിക്കുമെന്നാണ് ഇവിടെ നിന്നു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

 

കൊറോണ വൈറസ് വ്യാപനത്തെ നിസാരമാക്കുന്ന പ്രസ്താവനകൾ പോലും പ്രസിഡന്റ് ട്രംപിൽ നിന്നുണ്ടായിരുന്നു. വലിയ അപകടത്തിലേക്കാണ് അമേരിക്കയുടെ പോക്കെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 

 

കാലിഫോർണിയയും ലോസ് ആഞ്ചലസിലെയും ജയിലുകളിൽ നിന്ന് തടവുപുള്ളികളെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് നേരത്തേ തുടക്കം കുറിച്ചിരുന്നു. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് അടക്കമുള്ള നടപടികൾക്ക് അമേരിക്ക വേ​ഗം കൂട്ടിയതോടെയാണ് ദിനം പ്രതി രോ​ഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരിക്കുന്നത്. തുടക്കത്തിൽ ജാ​ഗ്രത പാലിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.

 

 

ഇറ്റലിയിൽ 80589 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 8215 പേർക്ക് ഇവിടെ ജീവഹാനി സംഭവിച്ചു. ഇന്നലെ മാത്രം 6203 പേർക്ക് രോ​ഗം ബാധിക്കുകയും 712 പേർ മരിക്കുകയും ചെയ്തു. സ്പെയിനിൽ 57786 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 8271 പേർക്ക് ഇന്നലെയാണ് വൈറസ് ബാധിച്ചത്. ഇതിൽ 718 പേർ മരിച്ചു.

 


ലോകത്താകെ 531804 പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും 24073 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 2791 മരണങ്ങൾ ഇന്നലെ മാത്രം നടന്നതാണ്. 19357 പേരാണ് ​ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

March 27, 2020, 07:51 am

Advertisement