26 Tuesday
May , 2020
11.16 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണ: യുഎഇയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി



ദുബയ്: തിങ്കളാഴ്ച 277 പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങളുമായി യുഎഇ. 11 പേരാണ് ഇതുവരെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.

 

നിയന്ത്രണങ്ങൾ ലംഘിക്കുന്ന കാറുകൾ പിടികൂടുന്നതിന് അധകൃതർ കൃത്രിമ ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോ​ഗിച്ചു തുടങ്ങി. റഡാറുകളുടെ സഹായത്തോടെയാണ് അധികൃതർ വാഹനങ്ങൾ പരിശോധിക്കുന്നത്.  അവശ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങളെയും അനുമതി പത്രത്തോടെ സഞ്ചരിക്കുന്ന വാഹനങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ റഡാറിനു തിരിച്ചറിയാൻ കഴിയുകയും മറ്റു വാഹനങ്ങൾക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുക. പല വഴികളിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാൽ പെർമിറ്റ് ഉള്ളവർക്കാണെങ്കിലും പിഴ ചുമത്തപ്പെട്ടേക്കാമെന്ന് ദുബയ് ട്രാഫിക് വിഭാ​ഗം ഡയക്ടർ ജനറൽ ബ്രി​ഗേഡിയർ സെയിഫ് മുഹൈർ അൽ മസൂരി മുന്നറിയിപ്പ് നൽകി.

 

അവശ്യ വസ്തുക്കൾ വാങ്ങുന്നതിന് സൈക്കിളിലോ നടന്നോ ആണ് പുറത്തേക്ക് പോവുന്നതെങ്കിലും പെർമിറ്റ് എടുക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  https://dxbpermit.gov.ae/permits എന്ന വെബ് സൈറ്റിൽ ആണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.

 

ദുബയ് ടാക്സി കാബുകളിൽ ഡ്രൈവറെയും യാത്രക്കാരെയും വേർതിരിക്കുന്ന സംവിധാനവും പ്രാബല്യത്തിൽ വന്നു. കൊറോണ വൈറസ് വ്യാപനസാധ്യതകൾ ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു മുൻകരുതൽ.  

 

അണുനശീകരണ പ്രവർത്തനങ്ങളും വിവിധ ന​ഗരങ്ങളിൽ അതിവേ​ഗം നടന്നുവരികയാണ്.

 

അൽ ഫുതൈം ഹെൽത് ദുബയിൽ കോവിഡ്-19 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സ്റ്റേഷൻ തുറന്ന് പരിശോധനകളുടെ വേ​ഗം കൂട്ടാനുള്ള നടപടിയാരംഭിച്ചു. അഞ്ചു ഡ്രൈവ് ത്രൂ ടെസ്റ്റിങ് സ്റ്റേഷൻ കൂടി ഉടൻ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

April 07, 2020, 11:39 am

Advertisement