8 Wednesday
April , 2020
5.53 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ഇറ്റലിയിലും യുഎസിലും സ്പെയിനിലും വൈറസ് അതിവേ​ഗം പടർന്നുപിടിക്കുന്നു; ഒരുദിവസത്തിനിടെ മരിച്ച് 1604 പേർ


ഇറ്റലി, യുഎസ്, സ്പെയിൻ രാജ്യങ്ങളിൽ കൊറോണ വൈറസ് അതിവേ​ഗം പടർന്നുപിടിക്കുന്നു. ആ​ഗോളതലത്തിൽ ഒരുദിവസം കൊണ്ട് 29641 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 1604 പേർ മരിക്കുകയും ചെയ്തു. ആ​കെ 452168 പേർക്കാണ് ലോകത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇതിൽ 20494 പേർക്ക് ജീവഹാനി സംഭവിച്ചു.

 

ഇറ്റലി, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളിൽ 5210, 5797, 5552 എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ചവരുടെ എണ്ണം. ഇറ്റലിയിൽ 683 പേരും സ്പെയിനിൽ 443 പേരും അമേരിക്കയിൽ 39 പേരുമാണ് ഈ സമയത്തിനിടെ മരിച്ചുവീണത്.

 

ഇറ്റലിയിൽ വൈറസ് ബാധിതരിൽ പത്തുശതമാനത്തിലേറെ പേരാണ് മരണപ്പെട്ടിരിക്കുന്നത്. ആകെ 74386 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 7503 പേർ മരണപ്പെട്ടു. ഇവിടെ 3489 പേർ ​​ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

 

അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ആകെ 81218 പേർക്ക് വൈറസ് ബാധിക്കുകയും 3281 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ആകെ നാലു കേസുകൾ മാത്രമാണ് ഇവിടെ പുതുതായി റിപോർട്ട് ചെയ്തത്. 196 രാജ്യങ്ങളിലും ഡയമണ്ട് പ്രിൻസസ് എന്ന യാത്രാകപ്പലിലുമാണ് ഇതുവരെ വൈറസ് ബാധ
സ്ഥിരീകരിച്ചത്.

 


ജർമനിയിൽ 2749 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 27 പേർ മരിച്ചു. ഇറാനിൽ 2206 പേർക്ക് വൈറസ് ബാധിക്കുകയും 143 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

March 25, 2020, 23:20 pm

Advertisement