ഷാർജ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തേക്ക് വൈദ്യുതി ബില്ലിൽ പത്തുശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. റേഡിയോ ഷോയിൽ സംസാരിക്കവെ ആണ് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രിം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇളവ് നൽകുന്നതിലൂടെ സർക്കാർ വരുമാനത്തിൽ 230 ദശലക്ഷം ദിർഹമിന്റെ കുറവ് ഉണ്ടാകുമെന്നും ഷെയ്ഖ് സുൽത്താൻ കൂട്ടിച്ചേർത്തു. ജനങ്ങളോട് വീടുകളിൽ തുടരണമെന്നും ഭരണാധികാരി അഭ്യർഥിക്കുകയുണ്ടായി. നേരത്തേ ദുബയും സമാന ഇളവ് പ്രഖ്യാപനം നടത്തിയിരുന്നു.
March 25, 2020, 22:08 pm