26 Tuesday
May , 2020
9.41 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

കൊറോണ വൈറസ്: മരണം എഴുപതിനായിരത്തിലേക്ക്



കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. ഇതുവരെ 1273709 പേർക്ക് വൈറസ് ബാധിക്കപ്പെട്ടപ്പോൾ 69456 ജീവനുകളും പൊലിഞ്ഞു. 262486 പേർ രോ​ഗബാധയിൽ നിന്നു മോചിതരായപ്പോൾ 941767 പേർ ഇപ്പോഴും ചികിൽസയിലാണ്. ഇതിൽ 45592 പേരുടെ നില അതീവ ​ഗുരുതരമാണ്.

 

രോ​ഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക അതിവേ​ഗം മുന്നോട്ടുപോവുകയാണ്. 336830 വൈറസ് ബാധിത കേസുകളാണ് അമേരിക്കയിൽ റിപോർട്ട് ചെയ്തത്. ഇതിൽ 9638 പേർ മരണപ്പെട്ടു. സ്പെയിനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ 131646 പേർക്ക് വൈറസ് ബാധിക്കുകയും 12641 മരണങ്ങളും നടന്നു. ഇറ്റലിയിൽ 128948 പേർക്കേ രോ​ഗം ബാധിച്ചുള്ളുവെങ്കിലും മരണനിരക്ക് കൂടുതലാണ്. 15887 പേരാണ് ഇറ്റലിയിൽ മരിച്ചത്.

 

 

ജർമനിയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടെങ്കിലും മരണം വളരെയധികം കുറവാണെന്നത് ആശ്വാസം പകരുന്നു. ഇവിടെ 1584 മരണങ്ങളാണ് റിപോർട്ട് ചെയ്തത്. ഫ്രാൻസിൽ 92839 പേർക്ക് വൈറസ പിടിപെടുകയും 8078 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

 

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 81708 പേർക്കാണ് വൈറസ് ബാധിച്ചത്. ഇവിടെ 3331 മരണങ്ങളും നടന്നു. ചൈനയിൽ അതിവേ​ഗം വൈറസ് റിപോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇതു പിന്നീട് പിടിച്ചുകെട്ടിയതു പോലെ നിലയ്ക്കുകയും ചെയ്തു. വളരെക്കുറച്ചു കേസുകൾ മാത്രമാണ് ഇപ്പോൾ ചൈനയിൽ ഉണ്ടാവുന്നത്.

 

ഇറാനിൽ 58226 പേർക്കാണ് രോ​ഗം ബാധിച്ചത്. ഇവിടെ 3603 പേർ ജീവൻ നഷ്ടമായി. ബ്രിട്ടനിൽ 47806 വൈറസ് ബാധിത കേസുകളും 4934 മരണങ്ങളുമാണ് ഉണ്ടായത്.

April 06, 2020, 08:36 am

Advertisement