26 Tuesday
May , 2020
9.48 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

കൊറോണ: യുഎഇയിൽ രണ്ടുമാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഫറുമായി ഇത്തിസലാത്ത്


 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരവെ ഉപഭോക്താക്കൾക്കു രണ്ടുമാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഫറുമായി ഇത്തിസലാത്ത്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് സൗജന്യമായി ഈ ഓഫർ ലഭിക്കുക. ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരുമായി സംവദിക്കാനാണ് ഇത്തരമൊരു ഓഫർ നൽകുന്നതെന്ന് കമ്പനി അറിയിച്ചത്.

 

പുതിയതും പഴയതുമായ ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കും. അതേസമയം നിലവിലുള്ള ഉപയോക്താക്കൾ ഇന്റർനെറ്റ് കോളിങ് പ്ലാനിൽ നിന്ന് അൺസബ് സ്ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്താൽ മാത്രമേ പുതിയ ഓഫർ ലഭിക്കുകയുള്ളൂ.

 

മൊബൈൽ ഫോണുകളിൽ ഉള്ള ഇന്റർനെറ്റ് കോളിങ് പ്ലാനിന് പ്രതിമാസം 50 ദിർഹവും വൈ ഫൈ സേവനങ്ങൾക്ക് 100 ദിർഹവും ആയിരുന്നു എത്തിസലാത്ത് ഈടാക്കിയിരുന്നത്. ഈ രണ്ടു വിഭാ​ഗം സർവീസുകളുമാണ് കമ്പനി ഏപ്രിൽ, മെയ് മാസങ്ങളിൽ സൗജന്യമാക്കിയിരിക്കുന്നത്.

April 01, 2020, 18:28 pm

Advertisement