അറേബ്യൻ അരീരാ ഹ്രസ്വചലച്ചിത്ര മേളയിൽ നിരവധി പുരസ്കാരങ്ങൾ നേടി കൊറോണയും നാല് പെണ്ണുങ്ങളും. ഒമാനിലെ ഏതാനും കലാകാരൻമാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവന ചിത്രമാണ് കൊറോണയും നാല് പെണ്ണുങ്ങളും.
മികച്ച രണ്ടാമത്തെ ജനപ്രിയ ചിത്രം, മികച്ച രണ്ടാമത്തെ ജനപ്രിയ തിരക്കഥ(കബീർ യൂസുഫ്), മികച്ച ജനപ്രിയ സംവിധായകൻ(പ്രകാശ് വി നായർ), മികച്ച ജനപ്രിയ നടി(ഷീനാ ഹിരൺ), മികച്ച രണ്ടാമത്തെ ജനപ്രിയ നടി(ചാന്ദ്നി മനോജ്), മികച്ച ജനപ്രിയ എഡിറ്റർ(എം വി നിഷാദ്, ഒമാൻ-കൊറോണയും നാല് പെണ്ണുങ്ങളും, നാളെ നേരം വെളുക്കട്ടെ)എന്നീ പുരസ്കാരങ്ങളാണ് ചിത്രത്തിനു ലഭിച്ചത്.
ലോക്ഡൗൺ കാലത്ത് ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നാല് സ്ത്രീകൾ നടത്തുന്ന അതിജീവന കഥയാണ് കൊറോണയും നാല് പെണ്ണുങ്ങളും വരച്ചുകാട്ടുന്നത്.
October 29, 2020, 19:16 pm