20 Monday
January , 2020
6.21 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം

December 11, 2019, 09:45 am

ടാക്സ് സ്ലാബുകൾ നാലിൽ നിന്നു മൂന്നാക്കി ചുരുക്കി ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ ജിഎസ്ടി കൗൺസിൽ നീക്കമെന്ന് വിവരം. നിലവിൽ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള സ്ലാബുകൾ 8 ശതമാനം, 18 ശതമാനം, 28 ശതമാനം എന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കം. സ്ലാബുകൾ മൂന്നാക്കി കുറയ്ക്കുന്നതിലൂടെ ഉൽപ്പനങ്ങൾക്കു മേലുള്ള നികുതി വർധിക്കുകയും ഇതിലൂടെ ജിഎസ്ടി വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്രലക്ഷ്യം.

 

ബ്രാൻഡഡ് ഭക്ഷ്യധാന്യങ്ങൾ, മൊബൈൽ ഫോണുകൾ, പിസ്സ, വിമാനയാത്ര, എസി ട്രെയിൻ യാത്ര, ആശുപത്രി റൂമുകൾ, പെയിന്റ്, ബ്രാൻഡ് വസ്ത്രങ്ങൾ, ലിനൻ, പട്ട് തുടങ്ങിയവയ്ക്കാണ് വില വർധിക്കുക.

 

ഡിസംബർ 18നാണ് ജിഎസ്ടി കൗൺസിൽ കൂടുന്നത്. വരുമാനം കുറയുന്നത് എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിലായിരിക്കും ജിഎസ്ടി കൗൺസിൽ ചർച്ച നടത്തുക. ഈ വർഷം ജൂലൈ മുതൽ ജിഎസ്ടി വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാന വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ചയുണ്ടാവുമെന്നാണ് ജിഎസ്ടി വാ​ഗ്ദാനമെങ്കിലും ഇത് പാലിക്കപ്പെടാത്തതിനാൽ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നിടം വാരെ കാര്യങ്ങളെത്തി.

 


സംസ്ഥാനവരുമാനങ്ങൾക്ക് വരുമാനക്കമ്മി സംഭവിച്ചാൽ ഉയർന്ന ടാക്സ് സ്ലാബിൽ നഷ്ടപരിഹാര സെസ് നൽകാൻ ജിഎസ്ടി നിയമത്തിൽ വകുപ്പുണ്ട്. കഴിഞ്ഞമാസം സെസ് വരുമാനം 7720 കോടി രൂപയാണെന്നും ഇത് മാസം 10000 കോടി രൂപയായി ഉയർത്തേണ്ടതുണ്ടെന്നും പേരു വെളിപ്പെടുത്താത്ത കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 2020 ഏപ്രിൽ മുതൽ നഷ്ടപരിഹാര ഇനത്തിൽ പ്രതിമാസം 21000 കോടി രൂപ ആവശ്യമായിരിക്കെയാണ് വരുമാനം ഇത്ര കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ ജിഎസ്ടി സ്ലാബുകളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

December 11, 2019, 09:45 am

Advertisement