18 Friday
September , 2020
1.48 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

ഇസ്‌ലാം സ്വീകരിച്ചതിന് പ്രവാസിയെ സംഘപരിവാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പീഡിപ്പിച്ചു; കോടതി മോചിപ്പിച്ചു; ഭാര്യക്കും സഹോദരീ പുത്രനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്‌


ഇസ്‌ലാം സ്വീകരിച്ചതിന് ഭാര്യയെ ഉപയോ​ഗിച്ച് സംഘപരിവാർ മനോരോ​ഗ മുദ്ര കുത്തി മാനസികാരോ​ഗ്യ കേന്ദ്രത്തിലാക്കി ക്രൂരമായി പീഡിപ്പിച്ച പ്രവാസിക്ക് ഒടുവിൽ മോചനം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് മോചിപ്പിച്ചത്. ആലുവ കുട്ടമശേരി സ്വദേശി പാലത്തിങ്ങൽ വീട്ടിൽ സുശീലന്‍ എന്ന സുലൈമാന്‍ (48)നാണ് മോചനം ലഭിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ കൂട്ടുനിന്ന ഭാര്യയ്ക്കും സഹോദരീ പുത്രനുമെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനും കോടതി ഉത്തരവിട്ടു. 

 

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സുശീലന്‍ അഞ്ചു വര്‍ഷം മുമ്പാണ് ഇസ്‌ലാം സ്വീകരിച്ച് സുലൈമാന്‍ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴിയുകയും ചാലക്കല്‍ മഹല്ലില്‍ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഭർത്താവിന്റെ ഇസ്‌ലാം സ്വീകരണം ഇഷ്ടമാവാതിരുന്ന ഭാര്യ, ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു, മതം മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. 

 

മാര്‍ച്ച് 22ന് ഭാര്യയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സുലൈമാൻ പിന്നീട് മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്. വീട്ടില്‍ കയറരുത്, മൂന്നു ദിവസത്തിന് ശേഷം ജാമ്യം പുതുക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം. ആലുവ സ്വദേശി സിയാദാണ് ഇദ്ദേഹത്തെ ജാമ്യത്തിലെടുത്തത്. തുടര്‍ന്ന് പ്രദേശത്തെ മജീദ് എന്നയാളുടെ സംരക്ഷണയില്‍ കഴിഞ്ഞു വരുന്നതിനിടെ മെയ് ഏഴിന് സംഘപരിവാർ ഭാര്യയെ കൊണ്ട് അനുനയത്തില്‍ ഫോണില്‍ വിളിപ്പിച്ചു വരുത്തുകയും തുടര്‍ന്ന് ബലമായി ഇടുക്കി പൈങ്കുളം എസ്എച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

 

തുടർന്ന് 13 ദിവസം ആശുപത്രിയിൽ തടവിലാക്കി‌ ക്രൂര മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയാക്കിയെന്ന് സുലൈമാൻ വ്യക്തമാക്കുന്നു. ആശുപത്രി അധികൃതരെ നേരത്തേ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചായിരുന്നു ഭാര്യയുടെ കരുനീക്കം. മുറിയിലേക്ക് കയറും മുമ്പു തന്നെ തന്റെ കൈയിലുളള മോബൈലും പേഴ്സും ഒക്കെ ആശൂപത്രി അതികൃതര്‍ വാങ്ങി വച്ചു. ഇതില്‍ പന്തികേട് തോന്നിയ താന്‍ പ്രതികരിക്കുന്നതിനു മുമ്പു തന്നെ ഒരു മുറിയിലേക്ക് കയറ്റി ബലാൽക്കാരമായി ഇഞ്ചക്ഷന്‍ നല്‍കി. പിന്നീട്, പിറ്റേന്ന് വൈകുന്നേരമാണ് ഓർമ തെളിഞ്ഞത്. ഓര്‍മ വന്നയുടന്‍ താൻ ബഹളം വച്ചു, അതോടെ ആശുപത്രി ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. 

പിന്നീട് കൈകാലുകളിലും കഴുത്തിലും ചങ്ങലയിട്ടു ബന്ധിച്ചു. വീണ്ടും ഇഞ്ചക്ഷന്‍ നല്‍കി ബോധം കെടുത്തി. ഓര്‍മ വരുമ്പോൾ ബഹളം വയ്ക്കും. ഉടനെ ആശുപത്രി ജീവനക്കാരുടെ മര്‍ദനവും തുടങ്ങുമെന്നും സുലൈമാൻ കോടതിയിൽ വെളിപ്പെടുത്തി. ഒരാഴ്ചയോളം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ സുലൈമാനെ ആശുപത്രി അതികൃതര്‍ ഇഞ്ചക്ഷന്‍ നല്‍കി ബോധം കെടുത്തിയും ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചു. മെയ് എട്ടിന് വൈകീട്ട് ഒരു വീട്ടില്‍ നോമ്പ് തുറയ്ക്കാമെന്നേറ്റിരുന്ന സുലൈമാനെ കാണാതായതോടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പറവൂരിലെ ബന്ധുവീട്ടില്‍ പോയതാണെന്ന് അറിയിച്ചു. പറവൂരിലെ വീട്ടില്‍നിന്ന് വൈകീട്ടോടെ തിരിച്ചുപോയെന്നാണ് ബന്ധു അറിയിച്ചത്.

 

തുടര്‍ന്ന് മെയ് ഒമ്പതിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ ജാമ്യക്കാരനായ സിയാദ് പരാതി നല്‍കി. എന്നാല്‍, പരാതിക്കാരെ പരിഹസിക്കും വിധമായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. മാത്രമല്ല പരാതി സ്വീകരിച്ചതിന്റെ രശീതി നല്‍കാനും പൊലീസ് ഓഫീസര്‍ തയ്യാറായില്ല. ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് മെയ് 11നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. 

 

അതിനിടെ, സുലൈമാന്‍ പൈങ്കുളം എസ്എച്ച് ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ സിയാദ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയെങ്കിലും ഇദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ സേവ് സുലൈമാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കൗണ്‍സില്‍ പോസ്റ്റര്‍ പ്രചാരണമുള്‍പ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നു. സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ സുലൈമാനെ നേരില്‍ കാണാനും തീരുമാനിച്ചു. എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് അവസാന നിമിഷം പിന്‍മാറിയതോടെ ഈ ശ്രമം പരാജയപ്പെട്ടു. 

 

തുടര്‍ന്ന് സമ്മര്‍ദം ശക്തമായതോടെ മെയ് 19ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ആശുപത്രിയിലെത്തി സുലൈമാനെ നേരില്‍ കണ്ട് വീഡിയോ എടുത്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും കുഴപ്പമില്ലെന്നും സുലൈമാന്‍ ഈ വീഡിയോയിൽ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുലൈമാനെ കാണുമ്പോൾ തൊട്ടുപിന്നിൽ രംഗം നിരീക്ഷിച്ചു കൊണ്ട് ആശുപത്രിയുടെ ഗുണ്ടകളും നിലയുറപ്പിച്ചിരുന്നു. ഇതോടെയാണ്, താൻ ആശുപത്രിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന സത്യം പറഞ്ഞാൽ ഇനിയും മർദിക്കപ്പെടും എന്നുറപ്പുള്ളതിനാൽ തന്ത്രപരമായി സുലൈമാൻ പ്രതികരിച്ചത്. 

 

ഇതിനിടെ, സുലൈമാനില്‍ നിന്ന് പൊലീസ് രേഖപ്പെടുത്തിയ മൊഴിയും സമാനമായിരുന്നു. സുലൈമാന് കൂടുതല്‍ ചികിത്സ വേണമെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പൊലീസ് ഹാജരാക്കിയിരുന്നു. ഇതു പ്രകാരം മാന്‍ മിസ്സിങുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാൻ പരാതിക്കാരെ സമീപിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അഡ്വ. ഹാരിസ് ആലുവ മുഖാന്തിരം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സെര്‍ച്ച് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരം 21ന് സുലൈമാനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ പൊലീസ് ഇദ്ദേഹത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ആശുപത്രിയില്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് സുലൈമാന്‍ മൊഴി നല്‍കിയത്. ഇതോടെ, കോടതി സുലൈമാനെ നിരുപാധികം വിട്ടയക്കുകയും ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ശരീരത്തില്‍ മര്‍ദനമേല്‍ക്കാന്‍ ഇനി ഒരിടവും ബാക്കിയില്ലെന്നായിരുന്നു സുലൈമാന്റെ മൊഴി. മര്‍ദനം ഭയന്നാണ് പൊലീസിനോടും മറ്റുള്ളവരോടും തന്റെ ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്ന് മൊഴി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു മുൻപും ഈ ആശുപത്രിയുമായി ബന്ധപ്പെട്ട്‌ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.

May 21, 2020, 11:55 am

Advertisement

Advertisement