29 Saturday
February , 2020
2.36 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

കോവിഡ്-19: ചൈനയിൽ മരണം 1500 ആയി; വൈറസ് ബാധിതരുടെ എണ്ണത്തിലും വർധനവ്


ചൈനയിൽ കോവിഡ്-19(കൊറോണ വൈറസ്)ബാധിച്ചു മരിച്ചവരുടെ എണ്ണം 1500 ആയി ഉയർന്നു. കഴിഞ്ഞദിവസം ഹുബയ് പ്രവിശ്യയിൽ 116 പേർ മരിച്ചതോടെയാണ് ഇത്. വൈറസ് ബാധിതരുടെ എണ്ണം 65000ത്തോട് അടുക്കുന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. നോവൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബയ് പ്രവിശ്യയിൽ മാത്രം 51986 പേർക്കാണ് രോ​ഗം ബാധിച്ചത്.

 

 

ചൈനയ്ക്കു പുറമേ 25 രാജ്യങ്ങളിലാണ് കോവിഡ് 19 റിപോർട്ട് ചെയ്തത്. ഫിലിപ്പീൻസ്, ഹോങ്കോങ്, ജപാൻ എന്നീ രാജ്യങ്ങളിലായി മൂന്നുപേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഏതെങ്കിലുമൊരു ഭീകരപ്രവർത്തിയേക്കാൾ കൂടുതൽ നാശമാണ് വൈറസ് ഉണ്ടാക്കുന്നതെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പ്രസിഡന്റ് ടെഡ്രോസ് അധനോ ​ഗബ്രിയേസസ് കഴിഞ്ഞദിവസം പറഞ്ഞത്.

 

 


അതിനിടെ വിയറ്റ്നാമിൽ പതിനായിരത്തോളം പേരെയാണ് കോറന്റൈൻ ചെയ്തിരിക്കുന്നത്. വൈറസ് ബാധ റിപോർട്ട് ചെയ്ത ഒരു പ്രദേശത്തെയാകെയാണ് കോറന്റൈൻ ചെയ്തത്. ചൈന ഹുബയ് പ്രവിശ്യയെ കോറന്റൈൻ ചെയ്തതിനു സമാനമായ നടപടിയാണ് വിയറ്റ്നാമിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

February 14, 2020, 10:01 am

Advertisement