സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കർശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് യോഗത്തിലുണ്ടായ നിർദേശം. നാളെ നടക്കുന്ന അവലോകനയോഗശേഷം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും.
പൂർണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ടാവും. കോളജുകൾ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തിൽ ചർച്ച ചെയ്യും. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
January 19, 2022, 11:53 am