12 Sunday
July , 2020
2.29 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; യുഎസിൽ മാത്രം മരണം ഒരു ലക്ഷത്തിനടുത്ത്


ലോകത്ത് കോവിഡ് ആശങ്ക ഉയർത്തി കൂടുതൽ ശക്തിയാർജിക്കുന്നു. ഇതുവരെ ലോകമൊട്ടാകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. മരണസംഖ്യ 3,44,025 ആയി. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. 

 

ലോക രാജ്യങ്ങളി‍ൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 98,683 പേരാണ് അമേരിക്കൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. പതിനാറര ലക്ഷത്തോളം (16,66,828) പേർക്കാണ് ഇവിടെ കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 24000ലധികം പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്.

 

കോവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്ത് ബ്രസീൽ ആണ്. ഇവിടെ 3,49,113 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 22,165 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. എന്നാൽ, അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത് യുകെയിലാണ്. 36,675 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ മൂലം ജീവൻ നഷ്ടമായത്. 2,57,154 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

 

അതേസമയം 3,35,882 പേർക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യയിൽ 3,388 പേർ മാത്രമാണ് മരിച്ചത് എന്നത് ആശ്വാസമേകുന്നു. എന്നാൽ, 2,29,327 പേർക്ക് രോ​ഗം സ്ഥിരീകരിച്ച ഇറ്റലിയിൽ മരണപ്പെട്ടത് 32,735 പേരാണ്. ഫ്രാൻസാണ് മരണം 25000 പിന്നിട്ട മറ്റൊരു രാജ്യം. 182,469 പേർക്ക് പരിശോധനാഫലം പോസിറ്റീവായപ്പോൾ 28,332 പേർ മരണപ്പെട്ടു.

 

ഇതിനിടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധയുടെ തോത് തെല്ലൊന്ന് കുറഞ്ഞു എന്നത് ആശ്വാസകരമാണ്. ചൈനയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇത് ചൈന രോഗമുക്തിയുടെ പാതയിലാണെന്ന സൂചന നല്‍കുന്നു. ഇന്ത്യയിൽ ഇതുവരെ 1,31,920 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും 3,869 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

May 24, 2020, 11:38 am

Advertisement