15 Thursday
April , 2021
8.23 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

പിഎസ് സി ഉ​ദ്യോ​​ഗാർഥികളുടെ സമരത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ


 

നിയമനമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ് സി ഉദ്യോഗാർഥികളുടെ സമരത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിന്റെ അധികാരപരിധിക്കുപുറത്തുള്ള കാര്യങ്ങളാണ് സമരക്കാർ ഇപ്പോൾ ആവശ്യങ്ങളായി ഉന്നയിച്ചിരിക്കുന്നതെന്നും നിലവിലില്ലാത്ത റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

 

പല പല സമര രൂപങ്ങളുണ്ട്, സത്യാഗ്രഹം, പിക്കറ്റിങ്, മുട്ടുകുത്തി നടക്കുക. അങ്ങനൊരു സമര രൂപമെന്ന നിലയിൽ അവർ സത്യാഗ്രഹ സമരം നടത്തുന്നുണ്ടെന്നാണ് പത്രങ്ങളിൽ വായിച്ചതെന്നായിരുന്നു എ വിജയരാഘവന്റെ പ്രസ്താവന. എൽ.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ജനാധിപത്യത്തിൽ സമരം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ, സമരത്തിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ നിയമപരമായി പരിഹാരം കാണാൻ കഴിയുന്നതാകണം. അല്ലാതെ സമരം നടത്തിയാൽ സമരം ചെയ്യുക മാത്രമേ നടക്കൂ. ചർച്ച ചെയ്ത പരിഹരിക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

 

February 23, 2021, 15:39 pm

Advertisement

Advertisement