24 Friday
January , 2020
7.44 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

പൊലീസിനെതിരെ സിപിഐഎം; ഭരണഘടനാസംരക്ഷണ സമിതിയുടെ വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധം

January 13, 2020, 17:36 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള കേരളാ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി സ്വന്തം പാര്‍ട്ടി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് പൊലീസിനെതിരെ രംഗത്തുവന്നത്. എലത്തൂര്‍ പൊലീസ് ഓഫീസര്‍ക്കെതിരെയും സ്റ്റേഷനിലെ പൊലീസുകാരനെതിരെയുമാണ് സിപിഐഎമ്മിന്റെ പരാതി. ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ നിയമപരമായ അനുമതിയോടെ നടത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ പരാതി.

 

ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തില്‍ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറും മറ്റൊരു പൊലീസുകാരനും കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

 

സര്‍ക്കാരിന്റെ നയങ്ങള്‍ക്കും സര്‍വീസ് ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് പൊലീസിനെതിരെ ഉയരുന്നത്.

 

നേരത്തെയും വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ച സമ്മതിച്ച് പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. പൊലീസ് സേനയ്ക്ക് പിണറായി പരസ്യമായി പല തവണയും താക്കീതും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിരുന്നു. പൊലീസിനുള്ളില്‍ സംഘപരിവാര്‍ മനസ്സുള്ളവര്‍ ഉണ്ടെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. എന്നാല്‍ വകുപ്പ് കൈയിലുണ്ടായിട്ടും പൊലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. ഇതിനെ ബലപ്പെടുത്തുന്നതാണ് പുതിയ സംഭവം.

 

January 13, 2020, 17:36 pm

Advertisement