13 Thursday
August , 2020
1.05 PM
livenews logo
flash News
കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ കരിപ്പൂർ വിമാനത്താവള റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പൻ

മുഖ്യമന്ത്രിയെ തള്ളി 'മാവോവാദികളെ' പിന്തുണച്ച് യെച്ചൂരി; അലനും താഹയ്ക്കും നിയമസഹായമുണ്ടാകും


ന്യൂ​ഡ​ൽ​ഹി: കോഴിക്കോട് മാവോവാദി ബന്ധം ആരോപിച്ചുള്ള യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് യുഎപിഎ ചുമത്തി അ​റസ്റ്റ് ചെ​യ്​​ത വിദ്യാർഥികളായ അ​ല​നേയും താഹയേയും പൂർണമായും കൈവിട്ടും മാവോവാദി മുദ്ര കുത്തിയും കഴിഞ്ഞദിവസം മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. ഇതിനെയാണ് യെച്ചൂരി തള്ളിയിരിക്കുന്നത്.

 

ഇരുവർക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ സീ​താ​റാം യെ​ച്ചൂ​രി ആ​വ​ർ​ത്തി​ച്ചു. ഇ​രു​വ​രും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​ന്റെ അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച്​ കേ​ര​ള നേ​താ​ക്കളോ​ടാ​ണ്​ ചോ​ദിക്കേ​ണ്ട​തെ​ന്നും യെ​ച്ചൂ​രി ഡൽഹിയിൽ പ​റ​ഞ്ഞു. അ​ല​നും താ​ഹ​യും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം മാനിക്കാതെ പ​ഴ​യ നി​ല​പാ​ടി​ലു​റ​ച്ചു​ നി​ൽ​ക്കു​ക​യാ​ണ് ​താ​നെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സിപിഐഎം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.

 

​അതേസമയം, അല​നും താ​ഹ​യും മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കഴിഞ്ഞദിവസം​ പ​റ​ഞ്ഞ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ നി​യ​മ​സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​ല്ല​ല്ലോ എ​ന്നായിരുന്നു​ യെ​ച്ചൂ​രിയുടെ മറുപടി. കേസിൽ പാർട്ടി സംസ്ഥാന ഘടകവും ജില്ലാ ഘടകവും അലനേയും താ​ഹയേയും പൂർണമായും കൈവിട്ടിരുന്നു. ഇരുവർക്കും മാവോവാദി ബന്ധമുണ്ടെന്നായിരുന്നു പാർട്ടിയുടെ നിലപാട്. ഈ നിലപാട് തന്നെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ആവർത്തിച്ചതും. 

 

കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. അലനും താഹയും സിപിഐഎം പ്രവര്‍ത്തകരല്ലെന്നും പിണറായി അവകാശപ്പെട്ടിരുന്നു. ഇതോടെ, മാവോവാദി ബന്ധം ആരോപിച്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത കേസിൽ പാർട്ടിയിലെ തന്നെ ഭിന്നതയാണ് വീണ്ടും വെളിവായിരിക്കുന്നത്. സംസ്ഥാന ഘടകത്തിനും ദേശീയ നേതാക്കൾക്കും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണെന്ന് തെളിയിക്കുന്നതാണ് യെച്ചൂരിയുടേയും മുഖ്യമന്ത്രിയുടേയും അഭിപ്രായങ്ങൾ. 

 

മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെത്തിയെന്ന് ആരോപിച്ചാണ് നവംബർ ഒന്നിന് അലനേയും താഹയേയും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമാണ് അലൻ ശുഹൈബ്. താഹ ജേണലിസ്റ്റ് വിദ്യാർഥിയാണ്. ഇരുവരുടേയും അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പാർട്ടി പ്രതിരോധത്തിൽ ആവുകയും ചെയ്തിരുന്നു. പാർട്ടി കുടുംബാം​ഗങ്ങളായ ഇരുവരേയും മാവോവാദി ബന്ധം ചുമത്തി അറസ്റ്റ് ചെയ്തതിൽ സർക്കാരിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

 

വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഈ നിലപാടിൽ നിന്നും പിന്നീട് മുഖ്യമന്ത്രി വ്യതിചലിക്കുകയായിരുന്നു. യുഎപിഎ തങ്ങളുടെ നയമല്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ സംഭവമെന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്. 

December 09, 2019, 11:49 am

Advertisement

Advertisement