28 Friday
February , 2020
10.25 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ


യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണു നിരവധി പേർ മരിച്ചതായി താലിബാൻ. അതേസമയം യുഎസ് ഇക്കാര്യം നിഷേധിച്ചു.

 

യുഎസ് സൈനികവിമാനം തകർന്നുവീണതായും രണ്ടുപേരുടെ മൃതദേഹം വിമാനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായും മേഖലയിലെ മാധ്യമപ്രവർത്തകനായ താരീഖ് ​ഗസ്നിവാളും പറയുകയുണ്ടായി. വിമാനം പൂർണമായും തകർന്നുവെന്നും താരീഖ് പറഞ്ഞു. ​ഗസ്നി പ്രവിശ്യയിൽ യുഎസ് വ്യോമസേനയുടെ വിമാനം തകർന്നുവീണതായി താലിബാൻ വക്താസ് സബീഹുല്ല മുജാഹിദാണ് വ്യക്തമാക്കിയത്. നിരവധി യുഎസ് സൈനികർ അപകടത്തിൽ മരിച്ചുവെന്നും സബീഹുല്ല കൂട്ടിച്ചേർത്തു.

 

 

യുഎസ് സൈനികതാവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലമെന്നും ഇവിടം താലിബാന്റെ അധീനതയിലാണെന്നുമാണ് റിപോർട്ട്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് വിമാനം തകർന്നുവീണതെന്നും ​ഗസ്നിവാൾ പറഞ്ഞു. അതേസമയം വിമാനം വെടിവച്ചിട്ടതാണോ തകർന്നുവീണതാണോ എന്നു വ്യക്തമല്ല,

 

അപകടത്തിൽ പെട്ട യുഎസ് വിമാനമെന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്നത് അഫ്​ഗാനിസ്താനിൽ യുഎസ് നിരീക്ഷണത്തിനുപയോ​ഗിക്കുന്ന ബോംബാർഡിയർ ഇ-11 എ എന്ന വിമാനമാണെന്നും വിശദീകരണമുണ്ട്.

January 27, 2020, 22:15 pm

Advertisement