24 Monday
February , 2020
5.39 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ


ശ്രീന​ഗർ: ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം ആയുധങ്ങളുമായി അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ. ദേവീന്ദർ സിങ്ങിന്റെ ചുമതലയിലുള്ള പോലിസ് ക്യാംപിൽ വച്ച് ഇരുപതുകാരനായ ഐജാസ് അഹമ്മദ് ബസാസിനെ മർദ്ദിച്ചുകൊലപ്പെടുത്തിയെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നുമുള്ള പരാതിയുമായി യുവാവിന്റെ പിതാവാണ് രം​ഗത്തെത്തിയത്. ശ്രീന​ഗറിലെ മന്ദർബാ​ഗ് ബെമിനയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് പോലിസ് ഐജാസിനെ പിടിച്ചുകൊണ്ടുപോയതെന്ന് പിതാവ് മുഹമ്മദ് ഷാഫി പറയുന്നു.

 


ഹംഹാമ ടാസ്ക് ഫോഴ്സാണ്(സ്പെഷ്യൽ ഓപറേഷൻസ് ​ഗ്രൂപ്പ്)ആണ് മകനെ പിടിച്ചുകൊണ്ടുപോയതെന്ന് അറിഞ്ഞു. ഒരാഴ്ചയ്ക്കു ശേഷം ഒരു പോലിസുകാരൻ വീട്ടിലെത്തി മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിവരം അറിയിച്ചു. മകന്റെ മൃതദേഹം റോഡിലാണ് കിടന്നിരുന്നത്. ശരീരം നിറയെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

മകന്റെ ഘാതകരായ പോലിസുകാർക്കെതിരേ നടപടിയാവശ്യപ്പെട്ട് വെറ്ററിനറി ഡോക്ടറായ മുഹമ്മദ് ഷാഫി രം​ഗത്തിറങ്ങുകയും ജമ്മുകശ്മീർ മനുഷ്യാവകാശ സംഘടന ദേവീന്ദർ സിങ്ങിനെതിരേ നടപടി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല.

 

പോലിസിന്റെയും സർക്കാരിന്റെയും വാതിലുകളിൽ വർഷങ്ങളായി മുട്ടിക്കൊണ്ടിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല. ദേവീന്ദർ സിങ്ങിനെതിരേ യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടില്ല. ഭീകരർക്കൊപ്പം അറസ്റ്റിലായതോടെയെങ്കിലും ദേവീന്ദർ സിങ്ങിനെതിരേ കസ്റ്റഡി മരണത്തിന് നടപടിയെടുക്കുമെന്നും തങ്ങൾക്കു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. മുഹമ്മദ് ഷാഫി പറയുന്നു.

 


മകനെ കാണാതായതിനു പിന്നാലെ തങ്ങൾ പോലിസിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ ദേവീന്ദർ സിങ് ഇടനിലക്കാരൻ മുഖേന 40000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മുഹമ്മദ് ഷാഫി വ്യക്തമാക്കി. ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റശേഷമാണ് പണം സ്വരൂപിച്ചത്. ഒരാഴ്ച കാത്തിരുന്നു. ഇതിനിടെ ഒരു പോലിസുകാരനെത്തി ബെമിന ബൈപാസിൽ നടന്ന ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1996ലെ ഇരട്ടസ്ഫോടനത്തിന്റെ സൂത്രധാരനെന്ന മുദ്രചാർത്തിയാണ് ഐജാസിനെ ദേവീന്ദർ സിങ്ങും സംഘവും വധിച്ചത്. മൃതദേഹം കുടുംബത്തിനു കൈമാറിയതോടെ വ്യാജ ഏറ്റുമുട്ടലിനെതിരേ പ്രതിഷേധമുയർന്നു.

 

1990ലാണ് ദേവീന്ദർ സിങ് സബ് ഇൻസ്പെക്ടറായി പോലിസ് സേനയിൽ പ്രവേശിക്കുന്നത്. വഴിവിട്ട പ്രമോഷനിലൂടെ ഇൻസ്പെക്ടറും പിന്നീട് ഡിവൈഎസ്പിയുമായി. 1994ലാണ് സിങ് സ്പെഷ്യൽ ഓപറേഷൻസ് ​ഗ്രൂപ്പിൽ ചേരുന്നത്.

 


പാർലമെന്റ് ആക്രമണത്തിൽ ദേവീന്ദർ സിങ്ങിന്റെ പങ്കിനെക്കുറിച്ച് കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അഫ്സൽ ​ഗുരുവും വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദേവീന്ദർ സിങ് മുഹമ്മദ് എന്നു പരിചയപ്പെടുത്തിയ ആളെ ഡൽഹിയിൽ എത്തിച്ചു വീട് തരപ്പെടുത്തി നൽകിയതും കാർ വാങ്ങി നൽകിയതും അഫ്സൽ ​ഗുരുവായിരുന്നു. ദേവീന്ദർ സിങ്ങിന്റെ നിർദേശപ്രകാരമാണ് താൻ അതു ചെയ്തതെന്നും അഫ്സൽ ​ഗുരു 2013ൽ എഴുതിയ കത്തിൽ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇക്കാര്യങ്ങൾ അന്വേഷിക്കപ്പെടുകയുണ്ടായില്ല.

 

January 20, 2020, 08:22 am

Advertisement