ദിവസവും 23 കിലോമീറ്റർ നടന്ന് ജോലിക്കെത്തുന്ന യുവതിക്ക് അജ്ഞാത ദമ്പതികൾ കാർ സമ്മാനിച്ചു. അമേരിക്കൻ റെസ്റ്റോറൻ ശൃംഖലയായ ഡെന്നിസിലെ വിളമ്പുകാരിയായ ആൻഡ്രിയാന എഡ്വേർഡ്സിനാണ് പേരു വെളിപ്പെടുത്താത്ത ദമ്പതികൾ കാർ സമ്മാനിച്ചത്.
ഡെന്നിസിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളാണ് കാർ വാങ്ങാൻ വേണ്ടി പണം സമ്പാദിക്കാൻ ദിവസവും 23 കിലോമീറ്റർ ദൂരം നടന്നുവരുന്ന ആൻഡ്രിയാനയുടെ കഥ കേട്ട് അപ്രതീക്ഷിത സമ്മാനം നൽകിയത്.
ഡെന്നിസിൽ നിന്നു ഭക്ഷണം കഴിച്ചുമടങ്ങിയ ദമ്പതികൾ മണിക്കൂറുകൾ പിന്നിട്ട ശേഷം റെസ്റ്റോറന്റിൽ തിരികെയെത്തിയാണ് നിസ്സാൻ സെൻട്ര കാർ കൈമാറിയത്. ദിവസവും അഞ്ചുമണിക്കൂർ സമയം ജോലി സ്ഥലത്തേക്കു വരാൻ എടുത്തിരുന്ന ആൻഡ്രിയാനയ്ക്കിന് അരമണിക്കൂർ സമയം മതിയാവും റെസ്റ്റോറന്റിലെത്താൻ.
അതേസമയം സംഭവിച്ചതെല്ലാം സ്വപ്നമാണെന്നാണ് ആൻഡ്രിയാന ഇപ്പോഴും കരുതുന്നത്. അത്രമാത്രം അപ്രതീക്ഷിതമായിരുന്നു അജ്ഞാത ദമ്പതികളുടെ വിലപിടിപ്പുള്ള സമ്മാനം.
അൽബാമയിൽ 32 കിലോമീറ്റർ ദൂരം നടന്ന് ഓഫിസിലെത്തിയ ആൾക്ക് തൊഴിലുടമ കാർ സമ്മാനിച്ചത് കഴിഞ്ഞവർഷമായിരുന്നു.
November 29, 2019, 22:43 pm