24 Friday
September , 2021
11.34 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

'ജിഹാദിയുടെ ആസനം താങ്ങുന്ന പടുവാണം'; 'ചേര'യുടെ പോസ്റ്റർ പങ്കുവച്ച കുഞ്ചാക്കോ ബോബനെതിരെ തീവ്ര ക്രിസ്ത്യൻ സൈബർ ആക്രമണം


കൊച്ചി: നാദിർഷയ്ക്കു പിന്നാലെ മറ്റൊരു സിനിമയുടെ പേരിൽ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. ലിജിൻ ജോസ്​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചേര'യുടെ ഫസ്റ്റ്ലുക്ക്​ പോസ്റ്റർ ഫേസ്​ബുക്കിൽ പങ്കുവച്ചതിന്​ പിന്നാലെയാണ് തീവ്ര ക്രിസ്ത്യൻ ഐഡികളിൽ നിന്ന്​ കുഞ്ചോക്കോ ബോബനെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

 

നിമിഷ സജയന്റെ മടിയിൽ റോഷൻ മാത്യു കിടക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇതിന് കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുണ്ടെന്ന്​ ആരോപിച്ചാണ്​ സൈബർ ആക്രമണം. പോസ്റ്റർ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും യേശുവിനെയും മാതാവിനേയും അപകീർത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ പരാമർശങ്ങൾ നിറയുന്നത്. 

കുഞ്ചാക്കോ ബോബന് ജിഹാദികളുമായി ബന്ധമുണ്ടെന്നും അവരുടെ പണം വാങ്ങിയാണ് ഈ പണിയെന്നൊക്കെയാണ് ആരോപണങ്ങൾ. ക്രിസ്​ത്യാനികളെ സിനിമയിലൂടെ​ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​ ഇതെന്നും​ സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നു​.

 

'ജിഹാദി പണം വാങ്ങിയാൽ ജോലി ചെയ്യണം, പക്ഷേ ക്രിസ്ത്യാനികൾ എന്നും സഹിക്കും എന്ന് കരുതിയാൽ തെറ്റി'- എന്നാണ് ബിബി ഇച്ചായൻ എന്നയാളുടെ കമന്റ്. 'ജിഹാദിയുടെ ആസനം താങ്ങുന്ന പടു വാണം... പോയി മലം തിന്നടാ'- എന്നാണ് സണ്ണി പാലമറ്റം എന്നയാളുടെ അധിക്ഷേപം. 

'മലയാള സിനിമ തീവ്രവാദികൾ കൈയടക്കി. ഈ സിനിമയ്ക്ക് മുടക്കുന്ന ഫണ്ടെവിടെ നിന്ന് വരുന്നുവെന്ന് അന്വോഷിച്ചാൽ കാര്യ൦ പിടികിട്ടും- എന്നാണ് ജസ്റ്റിൻ ജോസഫ് എന്നയാളുടെ വാദം. 'ഈ പോസ്റ്റർ എത്രയും വേഗം പിൻവലിക്കണം. ക്രൈസ്തവ വിശ്വാസങ്ങളെയും വിശ്വാസ പ്രതീകങ്ങളെയും നിരന്തരം അപകീർത്തത്തിപെടുത്തുന്ന പ്രവണത മലയാള സിനിമയിൽ വർധിച്ച് വരുന്നതിൽ ശക്തമായ ഉൽക്കണ്ഠ രേഖപ്പെടുത്തുന്നു- എന്നാണ് ജോ കാവാലം എന്നയാളുടെ കമന്റ്.

 

ഇത്തരം ആയിരക്കണക്കിന് അധിക്ഷേപ കമന്റുകളാണ് പ്രവഹിക്കുന്നത്. പലതും പ്രസിദ്ധീകരണ യോ​ഗ്യമല്ലാത്തവിധം അസഭ്യവും അശ്ലീലവും നിറഞ്ഞ അധിക്ഷേപങ്ങളാണ്. നേരത്തെ, നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്കെതിരെ സഭയടക്കമുള്ളവർ വാളെടുത്തിരുന്നു. പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലടക്കം പോയെങ്കിലും അവിടെ നിന്നും തിരിച്ചടിയുണ്ടാവുകയാണ് ചെയ്തത്. ഈശോ എന്ന പേര് യേശുവിനെ അപമാനിക്കുന്നതാണെന്നായിരുന്നു ഇവരുടെ വാദം.

August 22, 2021, 13:51 pm

Advertisement

Advertisement