25 Monday
May , 2020
5.28 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

'പ്രഭാകരൻ പട്ടി': മാപ്പ് പോരാ, സീൻ നീക്കണമെന്ന് തിരുമാവളവൻ എംപി; ദുൽഖറിന്റെ തന്തയ്ക്ക് വിളിച്ച് തമിഴ് പുലി ആരാധകർ


ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നിന്ന് വിവാദമായ സീന്‍ മാറ്റണമെന്ന ആവശ്യം തമിഴകത്ത് ശക്തമാകുന്നു. വിസികെ പാര്‍ട്ടി അധ്യക്ഷനും എംപിയുമായ തോൽ തിരുമാവളവനാണ് ഏറ്റവും ഒടുവിൽ ഈ ആവശ്യമുന്നയിച്ച് രം​ഗത്തെത്തിയത്. സിനിമയിൽ സുരേഷ് ​ഗോപിയുടെ പട്ടിക്ക് പ്രഭാകരൻ എന്ന പേരിട്ടതാണ് തമിഴ് പുലി ആരാധകരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ദുൽഖർ മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.

 

'വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരനെ തരംതാഴ്ത്തുന്ന ആ സീന്‍ സിനിമ ടീമിന്റെ മോശമായ സ്വഭാവത്തെ കാണിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ മാപ്പ് പറഞ്ഞാല്‍ മാത്രം പോരാ, വിവാദമായ ആ സീന്‍ ഉടനടി നീക്കണ'മെന്നാണ് തിരുമാവളവന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം നേരത്തെ, ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനും സംവിധായകനുമായ സീമാനും ആവശ്യപ്പെട്ടിരുന്നു.

നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് ട്വിറ്റർ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. എല്‍ടിടിഇ നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയത് അദ്ദേഹത്തെ മനഃപൂർവം അധിക്ഷേപിക്കാനാണ് എന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

 

ഫൈബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞദിവസം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തതോടെയാണ് ചിത്രത്തിന്റെ നിര്‍മാതാവും നായകനും കൂടിയായ ദുല്‍ഖറിനെതിരെ സൈബർ ആക്രമണവുമായി ഒരുകൂട്ടം ആളുകള്‍ എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായയ്ക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്. 

വിവാദം കനത്തതോടെ തങ്ങള്‍ ആരെയും ബാധപൂര്‍വം അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ലെന്നും ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അത്തരമൊരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന പഴയ മലയാളം സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണ്.

 

ഈ പേര് മലയാളിക്ക് പരിചിതമായ തമാശയാണെന്നും പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് കൂടുതലാളുകളും പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എനിക്കും സംവിധായകന്‍ അനൂപ് സത്യനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കുന്നു. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. 

സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. എന്റെ ചിത്രങ്ങളിലൂടെയോ എന്റെ വാക്കുകളിലൂടെയോ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ബോധപൂര്‍വം വേദനിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപാര്‍ഹവും ഭീഷണിയുള്ളവയുമാണ് പരാമര്‍ശങ്ങള്‍. അത് അങ്ങനെയാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു-ദുൽഖർ കൂട്ടിച്ചേർത്തു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

April 28, 2020, 20:58 pm

Advertisement