29 Sunday
November , 2020
1.32 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

കോവിഡ് ബാധ: പൃഥിരാജിനെ പരിഹസിച്ചും അധിക്ഷേപിച്ചും സംഘപരിവാർ


കോവിഡ് പോസിറ്റീവായ നടൻ പൃഥ്വിരാജിനെ പരിഹസിച്ചും അധിക്ഷേപിച്ചും സംഘപരിവാർ പ്രവർത്തകർ. പൃഥ്വിരാജിന് കോവിഡ് എന്ന വാർത്തകൾക്ക് താഴെയാണ് സംഘപരിവാർ പ്രവർത്തകർ അധിക്ഷേപവും പരിഹാസവും വിദ്വേഷവും തുപ്പുന്നത്. ജനം ടിവിയുൾപ്പെടെയുള്ളവയുടെ ഫേസ്ബുക്ക് പേജുകളിൽ പങ്കുവച്ച വാർത്താ ലിങ്കിനു താഴെയാണ് സൈബർ ആക്രമണം.

 

മലബാർ വിപ്ലവ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹ​മ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന വാരിയംകുന്നൻ  എന്ന സിനിമയിൽ നായകനായതാണ് ഇത്തവണയും വിദ്വേഷവും അധിക്ഷേപവുമായെത്താൻ സംഘപരിവാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്. 

 

'അയ്യപ്പകോപമാണെന്നും സുഡാപ്പി പൃഥ്വിരാജ് വാരിയംകുന്നനില്‍ നിന്ന് മാറാന്‍ നോക്കൂവെന്നും അല്ലെങ്കില്‍ ഇനിയും അയ്യപ്പന്റെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും' എന്നുമാണ് സുമേഷ് ജി നായര്‍ എന്നയാളുടെ കമന്റ്. 'വാരിയംകുണ്ടന് കോവിഡ്', 'വാരിയംകു*ന് കോവിഡ്' എന്നൊക്കെയുള്ള അധിക്ഷേപങ്ങളുമുണ്ട്.

'ജോര്‍ദാന്‍ കൊറോണ ആയിരിക്കും, ഇവിടെന്ന് ആവാന്‍ തരമില്ല' എന്നാണ് ഉദയകുമാര്‍ കെഎസ്ഡി എന്നയാളുടെ കമന്റ്. ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് ജോര്‍ദാനില്‍ പോയതിന്റെ പേരിലാണ് ഇത്തരമൊരു വിദ്വേഷ പരാമര്‍ശം. 'മലദ്വാര്‍ ശുടു' എന്നാണ് മറ്റു ചില സംഘപരിവാറുകാരുടെ അധിക്ഷേപം.

'വാരിയംകു*ന് കൊറോണ മാറാന്‍ കു*ന്‍ മമ്മദ് പുതിയ ആയത്ത് ഇറക്കിയോ' എന്ന മതാധിക്ഷേപ പരാമര്‍ശമാണ് ബോബി തെക്കതില്‍ എന്നയാളുടെ വക. പൈസയ്ക്ക വേണ്ടി സ്വന്തം സമുദായത്തെ ഒറ്റുകെട്ട ചെ*' എന്നാണ് എസ് കുമാര്‍ എന്നയാളുടെ അസഭ്യം. 'വളരെ നല്ലത്', 'നല്ല കാര്യം' എന്നും കമന്റുകള്‍ ഇടുന്നവര്‍ നിരവധി.

'ജമാഅത്തെ ഇസ്‌ലാമിയുടെ പൊന്നോമനയ്ക്ക് ഉസ്താദ് മന്ത്രിച്ച വെള്ളം കൊടുക്കൂ', 'വീര്യം കുറഞ്ഞ ഒരു വൈറസ് വീര്യം കൂടിയ വൈറസിനെ ആക്രമിക്കാന്‍ സാധ്യത കുറവാണ്' തുടങ്ങിയ അധിക്ഷേപ- പരിഹാസ കമന്റുകളും വാര്‍ത്താ ലിങ്കുകളുടെ താഴെ നിറയുകയാണ്. ഇതു കൂടാതെ വാര്‍ത്തയ്ക്കു താഴെ സന്തോഷം പങ്കുവച്ച് പൊട്ടിച്ചിരി ഇമോജി ഇടുന്നവരും നിരവധിയാണ്.

ഇത്തരക്കാർക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. നേരത്തെ, പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ബാലതാരം മീനാക്ഷി പങ്കുവച്ച ചിത്രത്തിനു താഴെ ശ്യാമള എസ് എന്ന സംഘപരിവാർ പ്രവർത്തക വിദ്വേഷ-വർ​ഗീയ കമന്റിട്ടത് വലിയ ചർച്ചയായിരുന്നു. 

 

പൃഥ്വിരാജിനെ തീവ്രവാദിപ്പന്നി എന്നു വിളിച്ചായിരുന്നു ഇവരുടെ അധിക്ഷേപം. ഇതിനെതിരെ ആയിരങ്ങൾ രം​ഗത്തെത്തിയതോടെ കമന്റും അക്കൗണ്ടും ഡിലീറ്റ് ചെയ്ത് തടിയൂരുകയായിരുന്നു ഇവർ. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ നേരത്തെയും പൃഥ്വിരാജിനെതിരെ വൻ സൈബർ ആക്രമണവും പ്രതിഷേധവും അധിക്ഷേപവുമാണ് സംഘപരിവാർ നടത്തിയത്.

 

തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

October 20, 2020, 23:34 pm

Advertisement

Advertisement