20 Monday
January , 2020
6.26 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

വെള്ളവും മണ്ണും വേണ്ട; പ്രതികൂല കാലാവസ്ഥയിലും വിളവേറെ നൽകുന്ന കൃഷി വികസിപ്പിച്ച് ശാസ്ത്രജ്ഞർ

November 01, 2019, 20:00 pm

ചൊവ്വയിൽ കടുക് വളർത്തുന്നതിനുള്ള പരീക്ഷണവുമായി ചെക് ശാസ്ത്രജ്ഞർ. പ്രതികൂല സാഹചര്യങ്ങളിലും മണ്ണ് ജല ലഭ്യതയില്ലാതെയും വിളകൾ വളർത്തുന്നതിനുള്ള പരീക്ഷണലാബും ഇതിനായി ശാസ്ത്രജ്ഞർ ആരംഭിച്ചുകഴിഞ്ഞു.  ഭാവിയിൽ ചൊവ്വയിൽ കൃഷി ചെയ്യുന്നതിനാണ് പരീക്ഷണം.

 

പ്രാ​ഗ് യൂനിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസിലെ ജാൻ ലുകാസെവികിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പരീക്ഷണത്തിനു തുടക്കം കുറിച്ചത്. ലാബിൽ തയ്യാറാക്കിയിരിക്കുന്ന ലംബമായ പ്രതലത്തിൽ തിരശ്ചീനമായാണ് ചെടികൾ വളരുന്നത്.

 

 

പ്രകാശവും താപവും മാറ്റംവരുത്തിയും ചെടികളുടെ വളർച്ചയെ ശാസ്ത്രസംഘം സാകൂതം നിരീക്ഷിച്ചുവരികയാണ്.

 

കടുക് ചെടികളും, സലാഡിന് ഉപയോ​ഗിക്കുന്ന ചെടികളും തുളസി, കർപ്പൂര തുളസി എന്നിവയും ലബോറട്ടറിയിൽ വളർത്തിയെടുക്കുന്നതിൽ ശാസ്ത്രസംഘം വിജയിച്ചുകഴിഞ്ഞു. ഇവയുടെ ആദ്യ വിളവെടുപ്പ് കഴിഞ്ഞയാഴ്ചയാണ് ശാസ്ത്രജ്ഞർ നടത്തിയത്. അതീവ രുചികരമായിരുന്നു ലാബിൽ വളർത്തിയെടുത്ത ഇവയ്ക്കെന്നും സംഘം വ്യക്തമാക്കി.

 

സ്ട്രോബറി ആണ് അടുത്തതായി ലാബിൽ വളർത്താൻ ഉദ്ദേശിക്കുന്നത്. ഈ രീതിയിലുള്ള കൃഷിക്ക് സാധാരണ കൃഷിയേക്കാൾ 95 ശതമാനം വെള്ളം കുറച്ചുമതിയെന്നും കൃഷി ചെയ്യുന്നതിന് വളരെകുറച്ച് സ്ഥലം മാത്രം മതിയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ന​ഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇത്തരം കൃഷിരീതികൾ സഹായകരമാവുമെന്നും സംഘം കൂട്ടിച്ചേർത്തു.

November 01, 2019, 20:00 pm

Advertisement